പൂനെ: കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി അണ്ണ ഹസാരെ. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ ഉപവാസം നടത്തുമെന്ന് ഹസാരെ പ്രഖ്യാപിച്ചു.

കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ദിനമാണ് റെലേഗാന്‍ സിദ്ദിയില്‍ ഹസാരെയുടെ ഉപവാസം. ഹസാരെ തന്നെയാണ് യൂട്യൂബ് വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷക നിയമങ്ങള്‍ക്കെതിരെ 12 ദിവസമായി ഡല്‍ഹിയില്‍ പ്രതിഷേധം തുടരുകയാണ് കര്‍ഷകര്‍. സര്‍ക്കാറുമായി പല തവണ കര്‍ഷക നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയങ്ങളില്‍ തീരുമാനമായിട്ടില്ല.