Connect with us

kerala

‘താന്‍ മുസ്‌ലിം തീവ്രവാദിയല്ലെടോ’; എംആര്‍ അജിത്കുമാറില്‍ നിന്നുമുണ്ടായ ദുരനുഭവം പങ്കുവെച്ച് മുന്‍ എംഎസ്എഫ് നേതാവ് കരീം കുണിയ

Published

on

കാസര്‍കോട്: എഡിജിപി എം.ആര്‍ അജിത്കുമാര്‍ കാസര്‍കോട് ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന സമയത്ത് നേരിട്ട് ദുരനുഭവം പങ്കുവെച്ച് മുന്‍ എംഎസ്എഫ് നേതാവ് കരീം കരീം കുണിയ. എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ഗവണ്‍മെന്റ് കോളജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന കാലത്ത് കലക്ട്രേറ്റ് മാര്‍ച്ചിന് അനുമതി തേടിയപ്പോഴാണ് അജിത്കുമാര്‍ മോശമായി പെരുമാറിയതെന്ന് കരീം കുണിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹും എന്താടാ.. പെർമിഷന്റെ അപേക്ഷയാണ്.
എന്ത് പെർമിഷൻ..?
കളക്ടറേറ്റ് മാർച്ച്‌.
ആരുടെ?
msf ന്റെ.
പെർമിഷനൊന്നും കൊടുക്കണ്ട..
“ഇവറ്റകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെടോ..” എനിക്കൊപ്പമുണ്ടായിരുന്ന പോലീസ് ഓഫീസറോടാണ് കല്പന.
സർ,
ഞാൻ msf ന്റെ ജില്ലാ ജനറൽ സെക്രട്ടറിയാണ്. കാസറഗോഡ് ഗവണ്മെന്റ് കോളേജ് യൂണിയൻ ചെയർമാൻ കൂടിയാണ്.
“അതിനെന്താ..
താൻ മുസ്ലിം തീവ്രവാദിയല്ലേടോ..?”
സർ..😡
ഞാൻ മറുപടി പറയാൻ തുനിയുന്നത് കണ്ടപ്പോൾ
കൂടെയുണ്ടായിരുന്ന പോലീസുകാരൻ കണ്ണിറുക്കി കാണിച്ചു.
ആ ഓഫീസറോട് വിശദീകരിച്ചു.
“സർ,
ശ്രീജിത്ത്‌ സർ ( S.ശ്രീജിത്ത്‌ IPS) ഉള്ളപ്പോൾ കോളേജുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സ്‌ഥിരമായി വരുന്നതാണ്. പ്രശ്നക്കാരനൊന്നുമല്ല.”
ഒന്ന് കനപ്പിച്ചു മൂളി.
രൂക്ഷമായി എന്നെ നോക്കി
” എന്തെങ്കിലും വിഷയം ഉണ്ടായാൽ തന്നെ ഞാൻ ചവിട്ടി കൂട്ടി അകത്തിടും. പിന്നെ പുറം ലോകം കാണില്ല..”
ഞാൻ മറുപടി പറഞ്ഞില്ല.
കൂടെയുണ്ടായിരുന്ന ആ പോലീസുകാരൻ ഒരിക്കൽ കൂടി ദയനീയമായി എന്റെ മുഖത്തേക്ക് നോക്കി…
“ഇവന്റെ കോളേജിലെയും വീട്ടിലെയും അഡ്രസ്സും ഫോൺ നമ്പറും എഴുതി വെക്കണം. എന്തെങ്കിലും ഉണ്ടായാൽ ഇവന്റെ ഉപ്പയെയും ഉമ്മയെയും പൊക്കിയെടുത്തു അകത്തിടണം.” കല്പന മുഴുവൻ പെർമിഷന്റെ പേപ്പറുമായി എന്റെ കൂടെ നിൽക്കുന്ന പോലീസുകാരനോട്..
പിന്നെ എന്റെ നേരെ തിരിഞ്ഞു, “ഏതാടോ നിന്റെ സ്റ്റേഷൻ?”
ബേക്കൽ.
പിന്നെ പോലീസുകാരനോട് അടുത്ത കല്പന.
“അവിടെ വിളിച്ചു പറയണം. പരിപാടി നടക്കുന്ന ദിവസം ഇവന്റെ വീടിന്റെ സമീപത്ത് അവരോട് നിൽക്കാൻ പറയണം.” എന്നിട്ട് കൊടുത്താൽ മതി..
ഷിർട്ടിന്റെ കൈ ഒന്നുകൂടി മടക്കി വെച്ച് അദ്ദേഹം SP ഓഫീസിന്റെ മുന്നിലെ വരാന്തയിൽ നിന്നും താഴേക്ക് ഇറങ്ങിപ്പോയി.
ആ പോലീസുകാരൻ എന്റെ തോളിൽ തട്ടി. അരനുജനോടെന്ന പോലെ ചേർത്തു പിടിച്ചു പറഞ്ഞു.
“SP സർ പറഞ്ഞത് കാര്യമാക്കണ്ട. പുതിയ ആളാണ്‌.
നീ ഈ കാര്യം ചെർക്കളം സർ നോടും (ചെർക്കളം അബ്ദുള്ള സാഹിബ്‌ ) സി ടി സർനോടും ( സി ടി അഹമ്മദ്‌ അലി സാഹിബ്‌ )ഒന്നും പറഞ്ഞു പ്രശ്നമുണ്ടാക്കേണ്ട.”
മറുപടി ഒന്നും പറയാതിരുന്ന എന്നെ പിടിച്ചു നിർത്തി.
“പ്രശ്നം ആയാൽ അത് എനിക്കും കൂടി പ്രശ്നമാണ്. എനിക്ക് ഡിപ്പാർട്മെന്റ് ന്റെ കൂടെ നിൽക്കേണ്ടി വരും.
ഇങ്ങനെ ഒരു സംഭവം ഇല്ലെന്ന് കള്ളം പറയേണ്ടി വരും.
അന്ന് എന്റെ പ്രായം 20-21വയസ്സ്.
പൂർണ്ണ പക്വത ഇല്ലാത്ത,
എടുത്തു ചാട്ടക്കാരനായ,
മുകളിൽ ആകാശവും താഴെ ഭൂമിയും എന്ന് മാത്രം ചിന്തിച്ചിരുന്ന 20 വയസ്സുകാരന്റെ മനസ്സിൽ പതിഞ്ഞ ക്രൂരനായ പോലീസ് ഓഫീസർ.
പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി പോലീസ് സ്റ്റേഷനിൽ കയറുന്നത്. ബേക്കൽ പോലീസ് സ്റ്റേഷനിൽ. പിന്നീടങ്ങോട്ട് വിദ്യാർത്ഥി രാഷ്ട്രീയത്തിനിടെ ജില്ലയിലെ നാലോളം സ്റ്റേഷനിൽ പതിനേഴോളം കേസുകൾ..
ജാമ്യം ഉള്ളതും ഇല്ലാത്തതും. പോലീസിന്റെ വണ്ടിയിൽ നിന്നു തുടങ്ങി, നടയടികിട്ടിയതും, ലോക്കപ്പിൽ നിന്നും സബ് ജയിലിൽ നിന്ന് പോലും കിട്ടിയ മർദ്ദനങ്ങൾ.
“ചവിട്ടി കൂട്ടലും” ” പുറം ലോകം കാണാതിരിക്കലും” “ഉപ്പയെയും ഉമ്മയെയും പിടിച്ചു അകത്തിടലും ” മണ്ണപ്പം ചുട്ടു കളിക്കുന്ന കുഞ്ഞാണ് മുന്നിൽ നിൽക്കുന്നത് എന്ന ധാരണയിൽ ആയിരിക്കും. കണ്ണുരുട്ടിയാൽ നിക്കറിൽ മുള്ളുമെന്ന് തെറ്റിദ്ധരിച്ച പാവം ജില്ലാ പോലീസ് സൂപ്രണ്ട്…
കമ്മീഷണർ സിനിമ കണ്ടിട്ടാകാം, ഭരത് ചന്ദ്രൻ ips മാതൃകയിൽ ഡയലോഗ് പറഞ്ഞത്. ആ ഡയലോഗുകൾ അല്ല മനസ്സിൽ തറഞ്ഞത്,
“ഇവറ്റകളെയൊന്നും വിശ്വസിക്കാൻ കൊള്ളില്ലെടോ ” “താൻ മുസ്ലിം തീവ്രവാദിയല്ലെടോ ” എന്നുള്ള അയാളുടെ ഉള്ളിലെ വിഷം പുറത്ത് ചാടിയപ്പോഴായിരുന്നു..
msf ന്റെ ജില്ലാ ജനറൽ സെക്രട്ടറി എന്നതോ, ജില്ലയിലെ ഏറ്റവും വലിയ ഗവണ്മെന്റ് കോളേജിലെ യൂണിയൻ ചെയർമാൻ എന്ന പരിഗണനയൊന്നും വേണ്ടായിരുന്നു. മുന്നിൽ നിൽക്കുന്നത് കൊലപാതക കുറ്റത്തിനോ രാജ്യദ്രോഹത്തിനോ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയോ ആയിരുന്നില്ല. ഒരു മാർച്ച്‌ നടത്താൻ പോലീസ് പെർമിഷന് വേണ്ടി അപേക്ഷയുമായി മുന്നിൽ നിൽക്കുന്ന ഒരു അപേക്ഷകൻ.
1300 വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു കോളേജിൽ, 150 ൽ താഴെ മാത്രം മുസ്ലിം വിദ്യാർത്ഥികളുള്ള, 120ൽ താഴെ മാത്രം msf ന് മെമ്പർഷിപ്പ് ഉണ്ടായിരുന്ന , ബാക്കി വരുന്ന ആയിരത്തിൽ കൂടുതൽ ഹൈന്ദവ- ക്രൈസ്തവ മത വിശ്വാസികളായ വിദ്യാർത്ഥികളുടെ വോട്ട് നേടി കാസറഗോഡ് ഗവണ്മെന്റ് കോളേജിന്റെ 45 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ msf കാരനായ ചെയർമാൻ ആയി ഞാൻ തെരെഞ്ഞെടുക്കപ്പെട്ടത് തനി മുസ്ലിം വർഗീയവാദിയും തീവ്രവാദിയും ആയത് കൊണ്ടായിരുന്നു. തുടർച്ചയായി രണ്ട് വട്ടം തെരെഞ്ഞെടുത്തത് വിശ്വസിക്കാൻ കൊള്ളാത്തവറ്റകളിൽ പെട്ടവനായത് കൊണ്ടായിരുന്നു.
ബിൻലാദൻ വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടത്തുന്നതിനു മുൻപ്, മുസ്ലിം തീവ്രവാദം ചർച്ച ചെയ്യപ്പെടുന്നതിനു മുൻപ്,
ഒരു പരിചയവുമില്ലാത്ത, വിദ്യാർത്ഥിയായ എന്റെ മുഖത്തു നോക്കി ” മുസ്ലിം തീവ്രവാദി ” എന്ന് വിളിച്ച ആ
പരമ നാറിയായ കാസറഗോഡ് ജില്ലാ പോലീസ് സൂപ്രണ്ട് ന്റെ പേരാണ്
MR അജിത് കുമാർ IPS.
***** ***** ***** *****
വ്യക്തിപരമായും അല്ലാതെയും ബന്ധം കാത്ത് സൂക്ഷിക്കുന്ന ജില്ലയിലെ എത്രയോ പോലീസ് ഉദ്യോഗസ്ഥർ..
സാധാരണ സിവിൽ പോലീസ് ഓഫീസർ മുതൽ ഇന്ന് സ്റ്റേറ്റ് ന്റെ തലപ്പത്തിരിക്കുന്ന ചിലർ വരെ.
അവരുടെ പദവിക്കും മുകളിൽ മാന്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തവർ. ഏട്ടനെപോലെ അങ്ങോട്ടും കൂടെപ്പിറപ്പിനെ പോലെ ഇങ്ങോട്ടും
സ്നേഹവും കരുതലും തന്നവർ.. എത്രയോ പേർ സർവീസ്ൽ നിന്ന് വിരമിച്ചു.
എത്രയോ ആളുകൾ ഇപ്പോഴുമുണ്ട്..
എന്നാൽ രണ്ട് പതിറ്റാണ്ട് കാലത്തെ വിദ്യാർത്ഥി – പൊതുപ്രവർത്തനത്തിനിടയിൽ ഇത് പോലെ, ഇത്രമേൽ ഹൃദയത്തിൽ തറച്ചു പോയ ദുരനുഭവം ഉണ്ടായത് നാലോ അഞ്ചോ പോലീസ് ഓഫീസർമാരിൽ നിന്ന് മാത്രം..
*****
PV അൻവർ MLA ക്ക് അദ്ദേഹത്തിന്റെതായ ലക്ഷ്യങ്ങൾ ഉണ്ടാകാം.
എന്നിട്ടും കേരളത്തിന്റെ സാസംസ്‌കാരിക പൈതൃകത്തിന്റെ അടയാളം കൂടിയായ തൃശ്ശൂർ പൂരം കലക്കിയ, പോലീസ് വേഷം കെട്ടിയ, പൂരം കലക്കിയായ ദാവൂദ് ഇബ്രാഹിമിനെ, പൊതു സമൂഹത്തിൽ തുറന്നു കാട്ടിയപ്പോൾ tv ക്ക് മുന്നിലിരുന്ന് അറിയാതെ കയ്യടിച്ചു പോയിട്ടുണ്ടെങ്കിൽ…,!
23 കൊല്ലം കഴിഞ്ഞിട്ടും ആ പഴയ കാസറഗോഡ് ജില്ലാ പോലീസ് സൂപ്രണ്ട് സമ്മാനിച്ച മുറിവ് മായാത്തത് കൊണ്ടാണ്…

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

Published

on

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

Continue Reading

india

കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

Published

on

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.

ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.

Continue Reading

kerala

‘സിപിഎം അഴിച്ചുവിട്ടിരിക്കുന്ന ക്രിമിനല്‍ സംഘം ജനങ്ങളെ വെല്ലുവിളിക്കുന്നു’: വി.ഡി സതീശൻ

Published

on

തൃശൂര്‍: സിപിഎം ഒരു ക്രിമിനല്‍ സംഘത്തെ സംസ്ഥാന വ്യാപകമായി അഴിച്ചുവിട്ട് ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടുമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞയാഴ്ച സംസ്ഥാനത്തിന്റെ നാല് സ്ഥലങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നത്. പിണറായി വിജയന്‍ ഭരിക്കുന്ന പൊലീസിന് എതിരെയാണ് കാസര്‍കോട് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രകടനം നടത്തിയത്. അതിനു പിന്നാലെ മണ്ണാര്‍ക്കാട് അഷ്‌റഫിന് എതിരെയും മാധ്യമ പ്രവര്‍ത്തകന്‍ ദാവൂദിന് എതിരെയും ഇതേ മുദ്രാവാക്യം വിളിച്ചു. സിപിഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പി.കെ ശശിക്കെതിരെയും അവര്‍ ഇതേ മുദ്രാവാക്യം വിളിച്ചു.

രണ്ടു കാലില്‍ നടക്കില്ലെന്ന് പ്രസംഗിച്ചത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ആളാണ്. നേരത്തെ എഐഎസ്എഫിലെ ദളിത് വനിതാ നേതാവിനെ ക്രൂരമായി ആക്രമിക്കുകയും കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ നേതാവിന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി പ്രമോഷന്‍ നല്‍കിയത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയുമൊക്കെ ഇതുപോലുള്ള ക്രിമിനല്‍ സംഘങ്ങളാണ്. ആരെയാണ് ഇവര്‍ ഭയപ്പെടുത്തുന്നത്? ആരെയും ഭയപ്പെടുത്താന്‍ വരേണ്ട. സിപിഎം നേതാക്കള്‍ ഈ ക്രിമിനലുകളെ നിയന്ത്രിച്ചില്ലെങ്കില്‍ അത് സിപിഎമ്മിന്റെ തകര്‍ച്ചയിലേക്ക് പോകുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുകയാണ്.

കേരളത്തിലെ വിദ്യാഭ്യാസരംഗം കുളം തോണ്ടി. 2500 വിദ്യാര്‍ത്ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളാണ് ഒപ്പിടാനുള്ളത്. പുതിയ കോഴ്‌സുകളും ഫണ്ടുകളും അനുവദിച്ചിട്ടില്ല. കേരളത്തിലെ ആരോഗ്യരംഗവും വെന്റിലേറ്ററിലാണ്. അതിനിടയില്‍ വിഷയം മാറ്റാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പി.ജെ കുര്യനെ പോലെ ഒരു മുതിര്‍ന്ന നേതാവ്, കൂടുതല്‍ നന്നാവണമെന്ന അഭിപ്രായം പാര്‍ട്ടി യോഗത്തില്‍ പറഞ്ഞത് നിങ്ങള്‍ എന്തിനാണ് ഇത്രയും വലിയ വാര്‍ത്തായാക്കുന്നത്? സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടി ചില മാധ്യമങ്ങള്‍ കോണ്‍ഗ്രസിന് പിന്നാലെ മൈക്രോസ്‌കോപിക് ലെന്‍സുമായി നടന്ന് ഊതിവീര്‍പ്പിച്ച വാര്‍ത്തകളുണ്ടാക്കുകയാണ്. രാവിലെ 9 മണിയാകുമ്പോള്‍ രാവിലെ ആകാശത്ത് നിന്നും വാര്‍ത്തയുണ്ടാക്കി രാത്രിവരെ ചര്‍ച്ച ചെയ്യും. പാലക്കാടും നിലമ്പൂരുമൊക്കെ ചില മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിട്ടും ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചില്ലല്ലോ.

എസ്.എഫ്.ഐ ആഭാസ സമരമാണ് നടത്തിയത്. ഗവര്‍ണര്‍ക്കെതിരെ സമരം നടത്താന്‍ എന്തിനാണ് സര്‍വകലാശാലയിലേക്ക് പോയതും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും തല്ലിയതും? കേരളത്തിലെ സര്‍വകലാശാലകളും വിദ്യാര്‍ത്ഥികളും തടവിലാക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിന്റെ അഭിമാനമായിരുന്ന ആരോഗ്യരംഗം വെന്റിലേറ്ററിലാകുകയും വിദ്യാഭ്യാസരംഗം കുളമാകുകയും ചെയ്തു.

രാഷ്ട്രീയത്തിന് പുറത്ത് പല മേഖലകളിലും തിളങ്ങുന്നവരെയാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത്. പി.ടി ഉഷയെ സ്‌പോര്‍ട്‌സ് രംഗത്ത് നിന്നും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ ആരും ഒന്നു പറഞ്ഞില്ലല്ലോ. എന്നാല്‍ ഇപ്പോള്‍ എല്ലാ ആര്‍എസ്എസുകാരെയും രാജ്യസഭയില്‍ എത്തിക്കുകയാണ്. ഇതിലൂടെ നോമിനേറ്റ് ചെയ്യാനുള്ള അധികാരത്തെയാണ് ബി.ജെ.പി വികൃതമാക്കിയിരിക്കുന്നത്.

രാജ്യത്ത് ഒരുകാലത്തും ഇല്ലാതിരുന്ന തരത്തില്‍ ക്രൈസ്തവരും ക്രൈസ്തവ ദേവാലയങ്ങളും ആക്രമിക്കപ്പെടുകയാണ്. ക്രിസ്മസ് ആരാധനാക്രമം പോലും തടസപ്പെടുത്തുകയാണ്. അങ്ങനെയുള്ളവരാണ് കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി ക്രിസ്മസിന് കേക്ക് നല്‍കുന്നത്. ക്രിസ്ത്യന്‍ വോട്ട് കിട്ടുന്നതിനു വേണ്ടിയാണ് കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളായി ബി.ജെ.പി മാറന്നത്.

പി.കെ ശശി സി.പി.എമ്മുകാരനാണ്. അദ്ദേഹവുമായി യു.ഡി.എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വ്യാജ ആരോപണം ഉയര്‍ന്നപ്പോഴും പ്രതിപക്ഷം അത് പറഞ്ഞിട്ടില്ല. വ്യാജമാണെന്ന് അറിയാമായിരുന്നതു കൊണ്ടാണ് ഏറ്റുപിടിക്കാതിരുന്നത്. അതൊന്നും പ്രതിപക്ഷത്തിന്റെ രീതിയല്ല. സി.പി.എം എന്തും ചെയ്യുന്ന പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് യു.ഡി.എഫില്‍ ഒരുപാട് വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending