Policemen simulate an arrest during national security day in Nice, southeastern France, October 10, 2009. REUTERS/Eric Gaillard (FRANCE CRIME LAW SOCIETY) - GM1E5AA1L7N01

kerala

കാമുകിയെ വിവാഹം കഴിക്കാന്‍ മുത്തശ്ശിയുടെ മാല കവര്‍ന്നയാള്‍ പിടിയില്‍

By Test User

August 22, 2022

ചാലക്കുടി വെട്ടുകടവില്‍ 73 കാരിയുടെ മാലപൊട്ടിച്ച ചെറുമകന്‍ അറസ്റ്റില്‍. അന്നനാട് സ്വദേശി ബെസ്റ്റിന്‍(26)ആണ് അറസ്റ്റിലായത്. കാമുകിയെ വിവാഹം കഴിക്കാനുള്ള ചെലവിന് പണം കണ്ടെത്താനായിരുന്നു ഇയാള്‍ സ്വന്തം മുത്തശ്ശിയുടെ മാല മോഷ്ടിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വെട്ടു കടവില്‍ തനിച്ചു താമസിക്കുന്ന മുത്തശ്ശിയുടെ വീട്ടില്‍ മുഖംമൂടി ധരിച്ചെത്തി മോഷണം നടത്തുകയായിരുന്നു. അങ്കമാലിയിലെ ഒരു കടയില്‍ ഇയാള്‍ ഈ മാല വില്‍ക്കുകയും ചെയ്തു. പോലീസ് അന്വേഷണത്തില്‍ മാല കണ്ടെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു.