kerala
‘ഉന്നതപദവിയിലിരുന്ന് പാർട്ടിയെ പ്രതിസന്ധിയിലാക്കി; ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിച്ചു’; പി ജയരാജനെതിരെ മനു തോമസ്
ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്ട്ടി ഏരിയ സെക്രട്ടറിയെ വരെ പി ജയരാജന് മാറ്റിയിരുന്നതായി ഫേസ്ബുക്ക് പോസ്റ്റില് മനു തോമസ് പറയുന്നു.

സിപിഎം നേതാവ് പി ജയരാജനെതിരെ തുറന്നടിച്ച് മുന് കണ്ണൂര് ജില്ലാ കമ്മിറ്റിയംഗം മനു തോമസ്. ഉന്നത പദവിയിലിരുന്ന് പാര്ട്ടിയെ പ്രതിസന്ധിയില് ആക്കിയ ആളാണ് പി ജയരാജന് എന്ന് മനു തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്ശനം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്ട്ടി ഏരിയ സെക്രട്ടറിയെ വരെ പി ജയരാജന് മാറ്റിയിരുന്നതായി ഫേസ്ബുക്ക് പോസ്റ്റില് മനു തോമസ് പറയുന്നു.
പി ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് മനു തോമസ് ഫേസ്ബുക്കില് കുറിച്ചു. വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്കാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ കോപ്പി കച്ചവടങ്ങളുണ്ടെന്നും മനു തോമസ് പറയുന്നു. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് പറഞ്ഞ മനു തോമസ് പാര്ട്ടിയില് പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന് പി ജയരാജന് ശ്രമിച്ചതായും വെളിപ്പെടുത്തി.
സിപിഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കഴിഞ്ഞ ദിവസം മനു തോമസ് പാര്ട്ടി വിട്ടിരുന്നു. പാര്ട്ടി പ്രവര്ത്തനം അവസാനിപ്പിച്ചത് മനസ് മടുത്തത് കൊണ്ടാണെന്നായിരുന്നു മനു തോമസ് പറഞ്ഞിരുന്നത്. സ്വര്ണക്കടത്ത്, ക്വട്ടേഷന് സംഘങ്ങള്ക്ക് സിപിഎമ്മില് നിന്ന് സഹായം ലഭിച്ചിരുന്നതായി മനു തോമസ് പറഞ്ഞിരുന്നു.
ഡിവൈഎഫ്ഐയുടെ ഏറ്റവും ശക്തമായ കണ്ണൂര് യൂണിറ്റിന്റെ പ്രസിഡന്റായും സിപിഎമ്മിന്റെ കണ്ണൂര് ജില്ലാ കമ്മിറ്റിയംഗമായും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്ത്തിരുന്ന യുവ നേതാവായിരുന്നു മനു തോമസ്.
kerala
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില് യെല്ലോ അലേര്ട്ട്
ആലപ്പുഴ, തൃശ്ശൂര്, എറണാകുളം, കണ്ണൂര്, കാസര്കോട് ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ആലപ്പുഴ, തൃശ്ശൂര്, എറണാകുളം, കണ്ണൂര്, കാസര്കോട് ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.
നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച നാല് ജില്ലകളിലും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച കാസര്കോട്, കണ്ണൂര്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച്ച കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്, എറണാകുളം ജില്ലകളിലും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.
കേരള-കര്ണാടക-ലക്ഷദ്വീപ് തീരങ്ങളില് ഇന്ന് മുതല് വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്നും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
kerala
കളമശ്ശേരി കുസാറ്റില് വന് ലഹരിവേട്ട; 10.5 ഗ്രാം എംഡിഎംഎയുമായി വിദ്യാര്ത്ഥികള് പിടിയില്
അതുല്, ആല്വിന് എന്നിവരെയാണ് പിടിക്കൂടിയത്

കളമശ്ശേരി കുസാറ്റില് എംഡിഎംഎ വില്പ്പനക്കാരായ രണ്ടാം വര്ഷ എഞ്ചിനീയറിങ് വിദ്യാര്ത്ഥികള് പിടിയില്. അതുല്, ആല്വിന് എന്നിവരെയാണ് പിടിക്കൂടിയത്. ഇവരുടെ കയ്യില് നിന്നും 10.5 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. രണ്ടുവര്ഷമായി കോളേജ് വിദ്യാര്ത്ഥികള്ക്കിടയില് സജീവമായി ലഹരി വില്പ്പന നടത്തി വരുകയായിരുന്നു ഇരുവരം.
.
kerala
തൃശൂരിലെ വോട്ടുകൊള്ള; സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന് ബാധ്യസ്ഥരാണ്; വി.ഡി സതീശന്
സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന് ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില് പ്രതികരിക്കണം.

തൃശൂരിലെ വോട്ടുകൊള്ളയില് സുരേഷ് ഗോപിയും ബിജെപിയും പ്രതികരിക്കാന് ബാധ്യസ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സുരേഷ് ഗോപിയുടെ മൗനം, പ്രതിരോധിക്കാന് ഒന്നുമില്ലാത്തതുകൊണ്ടാണ്. ആരോപണം യഥാര്ത്ഥമല്ലെന്ന് സുരേഷ് ഗോപിക്ക് ബോധ്യമുണ്ടെങ്കില് പ്രതികരിക്കണം. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശന് വിമര്ശിച്ചു.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില് ഉത്തര്പ്രദേശ്, മഹാരാഷ്ട്ര, കര്ണാടക അടക്കമുള്ള നിരവധി സംസ്ഥാനങ്ങളില് ബിജെപി തെരഞ്ഞെടുപ്പ് വോട്ടര് പട്ടികയില് കൃത്രിമം നടത്തി. ഇത് രാഹുല് ഗാന്ധി വോട്ടര് പട്ടിക ക്രമക്കേടിന് കുറിച്ച് പറഞ്ഞത് മുതല് ഉണ്ടായി വന്ന വാര്ത്തയല്ല. അന്ന് തന്നെ തൃശൂര് ഡിസിസി പ്രസിഡന്റും എല്ഡിഎഫ് സ്ഥാനാര്ഥി സുനില് കുമാറും ഇത് സംബന്ധിച്ച് പരാതി നല്കിയിട്ടുണ്ട്.
വോട്ടര് പട്ടികയില് പേര് വന്നു കഴിഞ്ഞാല് വോട്ട് ചെയ്യാന് അനുവദിക്കുകയല്ലാതെ വേറെ വഴിയില്ല എന്നാണ് അന്ന് കളക്ടര്ക്ക് പരാതി നല്കിയപ്പോള് പറഞ്ഞത്. രാഹുല് ഗാന്ധി ഈ വിഷയം പുറത്തു കൊണ്ട് വന്നപ്പോള് രാജ്യം മുഴുവന് ചര്ച്ചയായപ്പോള് തൃശൂരിലെ വിഷയവും വന്നു. തീര്ച്ചയായിട്ടും അവിടെ വിജയിച്ച എംപി എന്ന നിലക്ക് സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ പാര്ട്ടിക്കും അതിനകത്ത് ഉത്തരം പറയാനുള്ള പൂര്ണ ബാധ്യതയുണ്ട്.- വി.ഡി സതീശന് പറഞ്ഞു.
-
kerala2 days ago
മോര്ച്ചറിയില് സൂക്ഷിച്ച ഗര്ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്ക്കായി ബുംറയ്ക്ക് ഐപിഎല് വിശ്രമം നല്കാമായിരുന്നു’: മുന് ഇന്ത്യന് ക്യാപ്റ്റന്
-
GULF3 days ago
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്
-
kerala2 days ago
തൃശൂരിലെ വോട്ടര് പട്ടിക ക്രമക്കേട്; കൂടുതല് തെളിവുകള് പുറത്ത്
-
News2 days ago
പാകിസ്താന് ആണവായുധമുള്ള രാജ്യം, സിന്ധുനദിയില് ഇന്ത്യ ഡാം പണിതാല് തകര്ക്കും; ഭീഷണിയുമായി പാക് സൈനിക മേധാവി
-
News2 days ago
ഗസ്സയിലെ ഇസ്രഈല് ആക്രമണത്തില് അഞ്ച് അല് ജസീറ മാധ്യമപ്രവര്ത്തകര് കൊല്ലപ്പെട്ടു
-
india2 days ago
തമിഴ്നാട്ടില് കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ