Connect with us

crime

മൊബൈൽ ഫോൺ നൽകി വശീകരിച്ച് വിദ്യാർഥിനിയെ പീഡ‍ിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

മൂന്ന് വിവാഹം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്

Published

on

കല്‍പ്പറ്റ: വയനാട്ടിൽ പോക്സോ കേസിൽ തിരുവനന്തപുരം സ്വദേശിയടക്കം രണ്ട് പേർ അറസ്റ്റിൽ. വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്ലെ പോക്‌സോ കേസിൽ തിരുവനന്തപുരം കരമന പത്തുമുറി കോമ്പൗണ്ട് സുനില്‍കുമാര്‍ (47), തൊണ്ടര്‍നാട് മക്കിയാട് കോമ്പി വീട്ടില്‍ സജീര്‍ കോമ്പി എന്നിവരാണ് അറസ്റ്റിലായത്. 2024 ഒക്ടോബറിലാണ് സംഭവം.

മൊബൈൽ ഫോൺ നൽകി വശീകരിച്ച് കുട്ടിയെ വാടക ക്വാർട്ടേസിൽ എത്തിച്ചായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്. സ്ഥിരമായി മേൽവിലാസമില്ലാത്ത സുനിൽ കുമാറിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് ഏറെ പണിപ്പെട്ടാണ്.

മൂന്ന് വിവാഹം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്. നവംബര്‍ 17ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ നിരന്തരമായ അന്വേഷണത്തിലൂടെയാണ് പ്രതി വലയിലായത്. മാനന്തവാടി എ.എസ്.പിയുടെ നിര്‍ദേശപ്രകാരം വെള്ളമുണ്ട ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എല്‍. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ എസ്.ഐ സാദിര്‍, എ.എസ്.ഐ ഷിദിയ ഐസക്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിസാര്‍, റഹീസ്, റഹീം, ഷംസുദ്ദീന്‍, വിപിന്‍ ദാസ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കോഴിക്കോട് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി.

Published

on

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ഓമശ്ശേരി മങ്ങാട്​ പുത്തൂർ കോയക്കോട്ടുമ്മൽ എസ്​. ശ്രീനിജ് ആണ് അറസ്റ്റിലായത്. രണ്ട് വിദ്യാര്‍ഥികൾ നല്‍കിയ പരാതിയിലാണ് നടപടി. വിദ്യാര്‍ഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതിക്രമത്തിനിരയായ വിദ്യാര്‍ഥികളുടെ മാതാപിതാക്കൾ പരാതി നൽകാൻ സ്കൂളിലെത്തിയപ്പോൾ അധ്യാപകൻ രക്ഷിതാക്കളെ മർദ്ദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. താമരശ്ശേരി, കുന്ദമംഗലം സ്റ്റേഷനുകളിലായി സ്കൂൾ വിദ്യാര്‍ഥിയെ മർദ്ദിച്ചതിനും, ടീച്ചർമാരെ അസഭ്യം പറഞ്ഞതിനും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനും, പൊതുജന ശല്യത്തിനുമായി ഇയാൾക്കെതിരെ ആറോളം കേസുകൾ നിലവിലുണ്ട്.

Continue Reading

crime

നബീസ കൊലപാതകം: പേരമകനും ഭാര്യയ്ക്ക് ജീവപര്യന്തം

സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

Published

on

ഭ​ക്ഷ​ണ​ത്തി​ല്‍ വി​ഷം ക​ല​ര്‍ത്തി ക​രി​മ്പു​ഴ തോ​ട്ട​ര​യി​ലെ ഈ​ങ്ങാ​ക്കോ​ട്ടി​ല്‍ മ​മ്മി​യു​ടെ ഭാ​ര്യ ന​ബീ​സ​യെ (71) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ൾക്ക് ജീവപര്യന്തം തടവ്. മ​ണ്ണാ​ർ​ക്കാ​ട് ജി​ല്ല സ്പെ​ഷ​ൽ കോ​ട​തിയാണ് ശിക്ഷ വിധിച്ചത്. ന​ബീ​സ​യു​ടെ മ​ക​ളു​ടെ മ​ക​ൻ ക​രി​മ്പു​ഴ തോ​ട്ട​ര പ​ടി​ഞ്ഞാ​റേ​തി​ല്‍ വീ​ട്ടി​ല്‍ ബ​ഷീ​ര്‍ (33), ഭാ​ര്യ ക​ണ്ട​മം​ഗ​ലം സ്വ​ദേ​ശി​നി ഫ​സീ​ല (27) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

2016 ജൂ​ണ്‍ 24നാ​ണ് ന​ബീ​സ​യു​ടെ മൃ​ത​ദേ​ഹം ആ​ര്യ​മ്പാ​വ് – ഒ​റ്റ​പ്പാ​ലം റോ​ഡി​ല്‍ നാ​യാ​ടി​പ്പാ​റ​ക്കു സ​മീ​പം റോ​ഡ​രി​കി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് നാ​ലു ദി​വ​സം മു​മ്പ് ഇ​വ​രെ ബ​ഷീ​ര്‍ മ​ണ്ണാ​ർ​ക്കാ​ട്ടെ ത​ന്റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​താ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. 22ന് ​രാ​ത്രി ചീ​ര​ക്ക​റി​യി​ല്‍ ചി​ത​ലി​നു​ള്ള മ​രു​ന്ന് ചേ​ര്‍ത്ത് ന​ബീ​സ​ക്ക് ക​ഴി​ക്കാ​ന്‍ ന​ല്‍കി.

എ​ന്നാ​ൽ, ഇ​വ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ ബ​ലം​പ്ര​യോ​ഗി​ച്ച്‌ വാ​യി​ലേ​ക്ക് വി​ഷം ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ചെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ മൃ​ത​ദേ​ഹം ഒ​രു ദി​വ​സം വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചു. തു​ട​ര്‍ന്ന് 24ന് ​രാ​ത്രി​യോ​ടെ ബ​ഷീ​റും ഫ​സീ​ല​യും ത​യാ​റാ​ക്കി​യ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് സ​ഹി​തം റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

എ​ഴു​ത്തും വാ​യ​ന​യു​മ​റി​യാ​ത്ത ന​ബീ​സ​യു​ടെ സ​ഞ്ചി​യി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പാ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. ഭ​ര്‍ത്താ​വി​ന്റെ പി​താ​വി​ന് മെ​ത്തോ​മൈ​ന്‍ എ​ന്ന വി​ഷ​പ​ദാ​ര്‍ഥം ന​ല്‍കി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഫ​സീ​ല നേ​ര​ത്തേ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

Continue Reading

crime

ഹൈക്കോടതി മുന്‍ ജഡ്ജിക്കും രക്ഷയില്ല; സൈബര്‍ തട്ടിപ്പിന് ഇരയായി

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

Published

on

സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജിയും. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. നാലാംതീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പുസംഘം ജഡ്ജിയില്‍നിന്ന് പണം തട്ടിയത്. വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പുസംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന് പറഞ്ഞ് പരിചയപ്പെട്ടവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചു. പിന്നാലെയാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെട്ടവരാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ ഇരുവരെയും പ്രതിചേര്‍ത്ത്് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending