Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല തീര്‍ത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ട-എരുമേലി റോഡിലെ കണമലയില്‍ അപകടം നടന്നത്.

Published

on

പത്തനംതിട്ട: ശബരിമലയിലേക്ക് പോയിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ട-എരുമേലി റോഡിലെ കണമലയില്‍ അപകടം നടന്നത്. കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന 33 അയ്യപ്പഭക്തരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്നവര്‍ക്കൊക്കെ പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് തിരുവനന്തപുരത്തും ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് അപകടമുണ്ടായി. കഴക്കൂട്ടം പള്ളിപ്പുറം പ്രദേശത്ത് ദേശീയപാതയിലെ നിര്‍മാണഭാഗത്ത് വാഹനം തെന്നിമാറി തലകീഴായി മറിഞ്ഞതാണ്. വാഹനത്തിലെ എല്ലാവരെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീര്‍ത്ഥാടനം സീസണ്‍ ആരംഭിച്ചിട്ടുള്ള സാഹചര്യത്തില്‍ രണ്ട് സ്ഥലങ്ങളിലുണ്ടായ ഈ അപകടങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുകയാണ്.

Continue Reading

kerala

നിയന്ത്രിക്കാന്‍ കേന്ദ്രസേനകളില്ല; ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്

NDRF , RAF എന്നീ സേനകളെ കേന്ദ്രം നിയോഗിക്കാത്തതാണ് തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്തതിനു കാരണം.

Published

on

ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്. നിയന്ത്രിക്കാന്‍ കേന്ദ്രസേനകളില്ലാതെ സന്നിധാനം. NDRF , RAF എന്നീ സേനകളെ കേന്ദ്രം നിയോഗിക്കാത്തതാണ് തിരക്ക് നിയന്ത്രിക്കാന്‍ പറ്റാത്തതിനു കാരണം. എന്നാല്‍ തിരക്ക് വര്‍ദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയില്‍ നിയോഗിച്ചിട്ടില്ല. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി ബസുകളില്‍ കയറാനും തിരക്ക് നിയന്ത്രിക്കാനും അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

അതേസമയം കേന്ദ്രസേനകളെ ശബരിമലയില്‍ നിയോഗിക്കണമെന്ന് കണിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്തില്‍ കേന്ദ്രം നടപടി എടുത്തിട്ടില്ല.

ശബരിമല ദര്‍ശനം ലഭിക്കാതെ നിരവധി ഭക്തര്‍ ഇന്ന് രാവിലെ മുതല്‍ പന്തളം വലിയ കോയിക്കല്‍ ക്ഷേത്ര ത്തില്‍ എത്തി ദര്‍ശനം നടത്തി. നിലക്കല്‍ നിന്നും വാഹന സൗകര്യം ലഭിക്കാതെയും ഭക്തര്‍ പന്തളത്ത് എത്തിയിട്ടുണ്ട്. പന്തളത് എത്തി നെയ്യഭിഷേകം നടത്തി മാല ഊരിയാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചു പോയത്.

മുന്‍ വര്‍ഷങ്ങളിലെപോലെ ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലില്‍ ഏര്‍പ്പെടുത്താത്തതുംതിക്കിനും തിരക്കിനും കാരണമായിട്ടുണ്ട്

Continue Reading

kerala

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ശുചീകരണ തൊഴിലാളികള്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി

ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വലിയ ആശങ്കയുണ്ടാക്കിയ സംഭവമാണ് ട്രാക്കില്‍ മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്.

Published

on

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വലിയ ആശങ്കയുണ്ടാക്കിയ സംഭവമാണ് ട്രാക്കില്‍ മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ടെത്തിയത്. ഇന്ന് രാവിലെ എറണാകുളം ആലപ്പുഴ മെമു ട്രെയിന്‍ യാര്‍ഡിലേക്ക് മാറ്റിയതിന് ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ തൊഴിലാളികളാണ് ഈ മനുഷ്യാവശിഷ്ടം കണ്ടെത്തിയത്. രാവിലെ ഏകദേശം ഒമ്പത് മണിയോടെ എറണാകുളത്ത് നിന്ന് ആലപ്പുഴയില്‍ എത്തിയ മെമു ട്രെയിന്‍ പരിശോധിക്കുമ്പോഴാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ട്രെയിനിന്റെ അടിഭാഗത്ത് എവിടെയെങ്കിലും കുടുങ്ങിയ നിലയില്‍ നിന്ന് ട്രാക്കിലേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. ഇതിനെ തുടര്‍ന്നു റെയില്‍വേ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു.
രണ്ടുമുതല്‍ മൂന്നുദിവസം പഴക്കമുള്ളതായാണ് കണ്ടെത്തിയ അവശിഷ്ടത്തെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍. ആലപ്പുഴ,കൊല്ലം,കോട്ടയം,ഷോര്‍ണൂര്‍,എറണാകുളം,ആലപ്പുഴ എന്നിങ്ങനെ പല ജില്ലകളിലൂടെയും സര്‍വീസ് നടത്തുന്ന മെമു ട്രെയിനാണിത്. അതിനാല്‍ മനുഷ്യാവശിഷ്ടം മറ്റ് ജില്ലകളില്‍ നടന്ന അപകടത്തിന്റെ ഭാഗമായിരിക്കാമെന്ന സാധ്യതയും ഒഴിവാക്കിയിട്ടില്ല. വിവിധ ജില്ലകളുമായി ബന്ധപ്പെട്ടുള്ള വിവരശേഖരണം പൊലീസ് ആരംഭിച്ചു. മൃതശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ ട്രാക്കില്‍ എവിടെയെങ്കിലും ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുകയാണ്. തിരിച്ചറിയലിന് ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകളും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending