ആസാമില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. അപടകത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ന് രാവിലെ 6.44 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഗൗരിപൂരാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 52 കിലോമീറ്റര്‍ ഗാഢതയിലാണ് ഭൂചലനം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.