Video Stories

കേരളം പൊള്ളുന്നു; നാളെയും കനത്ത ചൂട്, ഏഴ് ജില്ലകളില്‍ അറിയിപ്പ്

By webdesk13

April 15, 2023

സംസ്ഥാനത്ത് നാളെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ രണ്ട് മുതല്‍ നാല് വരെ ഡിഗ്രി ചൂട് കൂടും. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് ചൂടിന് സാധ്യതയുണ്ടെന്നാണ് വിവരം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം, ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസും ചൂടുണ്ടാകും.

തൃശ്ശൂരും പാലക്കാടും കണ്ണൂരും ഇന്നലെ സാധാരണയെക്കാള്‍ 4ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി വരെ അനുഭവപ്പെട്ടേക്കുമെന്ന് അറിയുപ്പുണ്ടായി. പാലക്കാട് മുണ്ടൂര്‍ ഐആര്‍ടിസിയില്‍ കഴിഞ്ഞദിവസം 41.7 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി.

അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിലവില്‍ വേനല്‍ മഴയില്‍ 70 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്.