Culture

കനത്ത മഴ, ഇടിമിന്നല്‍; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By webdesk13

March 24, 2023

സംസ്ഥാനത്ത് ചില ജില്ലകളില്‍ മഴയ്ക്ക് സാധ്യത. തെക്കന്‍, മധ്യ കേരളത്തില്‍ കനത്ത മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ വരെ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് അര്‍ത്ഥമാക്കുന്നത്.