kerala

കോട്ടയത്ത് കനത്ത മഴ; മൂന്നിടത്ത് ഉരുള്‍പൊട്ടല്‍

By web desk 1

October 28, 2021

കോട്ടയം: മഴ ശക്തമായതിനെ തുടര്‍ന്ന് കോട്ടയത്ത് വീണ്ടും ഉരുള്‍പൊട്ടല്‍. എരുമേലിയിലെ എയ്ഞ്ചല്‍വാലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകളും സ്ഥാപനങ്ങളും വെള്ളത്താല്‍ മുങ്ങി. പല വീടുകളിലെയും പാത്രങ്ങളടക്കം ഒഴുകിപ്പോയി.

എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ എയ്ഞ്ചല്‍ വാലി ജങ്ഷന്‍, പള്ളിപ്പടി, വളത്ത്പടി എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്.

പലയിടത്തും ഗതാഗതം സ്തംഭിച്ചു. നിരവധി വാഹനങ്ങള്‍ക്ക് കേടുപറ്റി. ഒരു ഓട്ടോ ഒലിച്ചു പോയതായും വിവരമുണ്ട്. അതേസമയം കോട്ടയത്ത് കനത്ത മഴ തുടരുകയാണ്.