മധുര: നടിയും എം.പിയുമായ ഹേമമാലിനിക്കുനേരെ റെയില്‍വേ സ്റ്റേഷനില്‍ കാളയുടെ ആക്രമണം. മധുര റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ഇവരെ കാള കുത്താന്‍ വന്നത്. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷന്‍ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തു.

സ്റ്റേഷനിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോഴാണ് ഹേമമാലിനിക്കുനേരെ കാള പാഞ്ഞടുത്തത്. ഉടനെ തന്നെ ഒരു യുവാവ് കാളയുടെ കൊമ്പില്‍ പിടിച്ച് മാറ്റുകയായിരുന്നു. എം.പിയുടെ സുരക്ഷാവീഴ്ച്ചയില്‍ അന്വേഷണം ആരംഭിച്ചു. പ്ലാറ്റ്‌ഫോമില്‍ മൃഗങ്ങള്‍ കേറി നടക്കുന്നത് തടയാന്‍ സാധിക്കാത്തത് അധികൃതരുടെ വീഴ്ച്ചയാണെന്ന് ചൂണ്ടിക്കാണിച്ച് സൂപ്രണ്ട് കെ.എല്‍ മീനയെ സസ്‌പെന്റ് ചെയ്തു.