Connect with us

crime

രാത്രി ബാങ്കിലെ സീലിങ്ങില്‍ ഒളിച്ചിരുന്നു; ഹാക്ക് ചെയ്ത് മോഷണം നടത്തുന്നതിനിടെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഹാക്ക് ചെയ്ത് പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ വലയിലായത്.

Published

on

ശ്രീനഗര്‍: ഒരു രാത്രി മുഴുവന്‍ ബാങ്കിന്റെ സീലിങ്ങിനുള്ളില്‍ ഒളിച്ചിരുന്ന് മോഷണത്തിന് ശ്രമിച്ചയാള്‍ പിടിയില്‍. പണം സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാങ്കിലെ മുന്‍ ജീവനക്കാരനായ മോഷ്ടാവ് പിടിയിലായത്.

ജമ്മു& കാശ്മീര്‍ ബാങ്കിന്റെ മേംധര്‍ ശാഖയിലാണ് മോഷണശ്രമമുണ്ടായത്. സംഭവത്തില്‍ ബാങ്കിലെ മുന്‍ ജീവനക്കാരനായ മൊഹമ്മദ് അബ്രാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാക്ക് ചെയ്ത് പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ വലയിലായത്.

ബാങ്ക് പ്രവര്‍ത്തന സമയത്ത് ഉള്ളില്‍ കടന്ന ഇയാള്‍ കെട്ടിടത്തിന്റെ ഫോള്‍സ് സീലിങ്ങില്‍ ഒളിച്ചിരിക്കുകയായിരുന്നു. പിന്നീട്, ഇയാള്‍ ബാങ്കിലെ സുരക്ഷാ സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് പണം സ്വന്തം ശ്രമിക്കുന്നതിനിടെ അക്കൗണ്ടിലേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ഇതിനിടെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കുകയും ഇവര്‍ പൊലീസിലറിയിക്കുകയായിരുന്നു.

മേംധര്‍ സ്വദേശിയായ ഇയാളെ തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 2021ല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കവര്‍ച്ചാശ്രത്തില്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് അന്വാഷിച്ചു വരികയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

crime

മധ്യപ്രദേശില്‍ ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകന്‍ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചു; തൊട്ടുപിന്നാലെ സസ്‌പെന്‍ഷന്‍

മോശം പെരുമാറ്റത്തിന് അധ്യാപകനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യ്തതായും ജില്ലാ കലക്ടര്‍ രാജേഷ് ബാതം പറഞ്ഞു.

Published

on

സെപ്റ്റംബര്‍ 5 അധ്യാപക ദിനത്തില്‍ മദ്യലഹരിയില്‍ ക്ലാസിലെത്തിയ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചു. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ സെമാല്‍ഖേഡിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. മദ്യലഹരിയിലെത്തിയ വീര്‍ സിങ് എന്ന അധ്യാപകനാണ് അഞ്ചാം ക്ലാസുകാരിയുടെ മുടിമുറിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അധ്യാപകനെതിരെ പ്രതിഷേധം ശക്തമാകുകയും അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ അധ്യാപകന്‍ മുടി മുറിക്കാന്‍ ശ്രമിക്കുന്നതും പേടിച്ചപോയ കുട്ടി ഉറക്കെ കരയുന്നതും വീഡിയോയില്‍ കാണാം. പരിഭ്രമിച്ച് കരയുന്ന കുട്ടിയെ സഹപാഠികളിലൊരാള്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മോശം പെരുമാറ്റത്തിന് അധ്യാപകനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യ്തതായും ജില്ലാ കലക്ടര്‍ രാജേഷ് ബാതം പറഞ്ഞു.

കത്രിക കൊണ്ട് അധ്യാപകന്‍ മുടിമുറിക്കാന്‍ ശ്രമിക്കുമ്പോള്‍ വിദ്യാര്‍ത്ഥിനി പേടിച്ച് കരയുകയാണ്. ശരിയായി പഠിക്കാത്തതിന്റെ പേരില്‍ ശിക്ഷയായിട്ടാണ് വിദ്യാര്‍ഥിനിയുടെ മുടിമുറിച്ച് മാറ്റിയതെന്നാണ് വീര്‍ സിങ് നല്‍കിയ വിശദീകരണം. സംഭവത്തിനിടെ പെണ്‍കുട്ടി കരയുന്നുണ്ടെങ്കിലും അധ്യാപകന്‍ ശ്രദ്ധിച്ചില്ല.

കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസിയാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയത്. ഇതിനിടെ പ്രദേശവാസിയുമായി അധ്യാപകന്‍ വഴക്കിടുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ കഴിയും പക്ഷെ എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് അധ്യാപകന്‍ പ്രതികരിക്കുകയും ചെയ്തു. സ്‌കൂള്‍ സന്ദര്‍ശിച്ച അന്വേഷണ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുകയും വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയും ചെയ്തു.

Continue Reading

crime

യുവനടിയുടെ പരാതിയില്‍ നടന്‍ അലന്‍സിയറിനെതിരെ ലൈംഗികാതിക്രമ കേസ്‌

ഐപിസി 354 ആണ് ചുമത്തിയിരിക്കുന്നത്.

Published

on

നടൻ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഐപിസി 354 ആണ് ചുമത്തിയിരിക്കുന്നത്.

2017ൽ ബംഗളൂരുവിൽവെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. സിനിമാ സെറ്റിൽവെച്ചാണ് സംഭവം. കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും.

മോശമായി പെരുമാറിയെന്ന് കണിച്ചുകൊണ്ട് യുവ മാധ്യമപ്രവർത്തക നൽകിയ പരാതിയിലും അലൻസിയറിനെതിരെ കേസെടുത്തിരുന്നു.

Continue Reading

crime

കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു

ശനിയാഴ്ച സർവീസ് നടത്തുന്നതിനിടയിൽ കളമശ്ശേരി എച്ച് എം ടി ജംഗ്ഷനിൽ വെച്ചാണ് അതിക്രമം നടന്നത്.

Published

on

കളമശ്ശേരിയിൽ സ്വകാര്യ ബസിൽ കയറി കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി. ഇടുക്കി സ്വദേശി അ‌നീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച സർവീസ് നടത്തുന്നതിനിടയിൽ കളമശ്ശേരി എച്ച് എം ടി ജംഗ്ഷനിൽ വെച്ചാണ് അതിക്രമം നടന്നത്.

കൊലപാതകി ബസ്സിൽ ചാടിക്കയറി അ‌നീഷിനെ കുത്തുകയായിരുന്നുവെന്നാണ് വിവരം. ഇതിനുശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതിയ്ക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Continue Reading

Trending