കൊച്ചി: വിശ്വാസ സംരക്ഷണത്തിന് നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാരിന് എന്താണ് തടസ്സമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സത്യാവാങ്ങ് മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മരണാനന്തര കര്‍മ്മങ്ങള്‍ വ്യക്തിയുടെ പൗരാവകാശമാണെന്നും, അത് സംരക്ഷിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഡ്വ: പി ഇ സജല്‍ മുഖേന
നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.

ഭണഘടന വിഭാവനം ചെയുന്ന അവകാശങ്ങള്‍ക്കനുസരിച്ച് ഏതൊരു വ്യക്തിക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനും, മരണവും മരണാനന്തര കര്‍മ്മങ്ങള്‍ ഏത് രീതിയല്‍ വേണമെന്ന തീരുമാനിക്കാനുള്ള അവകാശം വ്യക്തിക്ക് തന്നെയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കൊടുങ്ങല്ലൂരില്‍ മരണപ്പെട്ട സമൂഹിക പ്രവര്‍ത്തകന്‍ നജ്മല്‍ ബാബുവിന്റെ മരണാനന്തര ചടങ്ങുകള്‍ വിശ്വാസത്തിന് വിരുദ്ധമായി നടത്തിയതും, ഇത്തരം കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലന്നും ഹര്‍ജിയിലുണ്ട്. വ്യക്തി സ്വമേധേയ ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ ആ വ്യക്തിയുടെ സ്വതന്ത്രങ്ങളും, അവകാശങ്ങളും ഇല്ലാതാവുന്നില്ല. അത്തരം അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ നിലവില്‍ സംസ്ഥാനത്ത് നിയമത്തിലധിഷ്ഠിധമായ സംവിധാനം നിലവിലില്ലെന്നും അതിനാല്‍ നിയമ നിര്‍മ്മാണത്തിലൂടെ ഭരണഘടനാ നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപെടുന്നു.