കൊച്ചി: കേരളത്തില്‍ ആരേയും ജയിലിലടക്കാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരത്തെ തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

അന്വേഷണ ഉദ്യോഗസ്ഥര്‍ വിവേകത്തോടെ പെരുമാറണം. കയ്യടി നേടാനുള്ള നടപടികളല്ല വേണ്ടത്. വേണ്ടത് നീതിയുക്തമായ നടപടികളാണെന്നും കോടതി പറഞ്ഞു. കാറ്റാനം
എഞ്ചിനിയറിംഗ് കോളേജ് ഡയറക്ടറുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ പരാമര്‍ശം.

ആഭ്യന്തര വകുപ്പിന്റെ തുടര്‍ച്ചയായ വീഴ്ച്ചകള്‍ക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് കോടതിയും വിമര്‍ശിച്ചിരിക്കുന്നത്. അതേസമയം, ജയിലില്‍ കഴിഞ്ഞിരുന്ന അഞ്ച് സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ജാമ്യം അനുവദിച്ചു. കെ.എം ഷാജഹാന്‍, ഷാജിര്‍ ഖാന്‍, മിനി, ഹിമവല്‍ ഭദ്രാനന്ദ, ശ്രീകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്.