kerala

പാലിയേക്കര ടോള്‍ പുനഃരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി

By webdesk17

October 17, 2025

കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പുനഃരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ആഗസ്റ്റ് ആറിനായിരുന്നു ടോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്, 71 ദിവസത്തിന് ശേഷം പിരിവ് പുനരാരംഭിക്കാനാണ് അനുമതി ലഭിച്ചത്.

ടോള്‍ പിരിവ് പഴയ നിരക്കില്‍ മാത്രമേ നടപ്പിലാക്കാവു എന്നതും, പുതിയ നിരക്കില്‍ പിരിക്കരുതെന്നതും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം ജനങ്ങളെയും ദേശീയപാത അതോറിറ്റിയെയും പരിഗണിച്ചാണ്.

കഴിഞ്ഞ ദിവസം കോടതി പറഞ്ഞതുപോലെ, നാളെ ടോള്‍ പിരിവ് പുനഃആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകും. ഗതാഗത കുരുക്ക് പരിഗണിച്ച് ടോള്‍ നിരക്ക് കുറക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു, പക്ഷേ കേന്ദ്രസര്‍ക്കാര്‍ നിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കോടതിയെ ദേശീയപാതയില്‍ നിലവിലുള്ള സുരക്ഷാ പ്രശ്നങ്ങളുടെയും സര്‍വീസ് റോഡിലെ ഇടിഞ്ഞുവീഴലുകളുടെയും കാര്യത്തില്‍ അറിയിച്ചു. ശബരിമല മണ്ഡലകാലത്തിനു മുന്‍പ് എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കോടതി, സ്ഥലസന്ദര്‍ശനം നടത്തി ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ദേശീയപാതാ അതോറിറ്റിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.