കൊച്ചി: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സംസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് കോടതി പറഞ്ഞു. കേസില്‍ വാദം കേള്‍ക്കവെയാണ് കോടതി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചത്. കണ്ണൂരിലെ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്തുവരാറില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാവണമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കൊലപാതകത്തിനു പിന്നിലെ ലക്ഷ്യമെന്തെന്ന ചോദ്യവും കോടതി ഉന്നയിച്ചു.
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി സര്‍ക്കാറിനു വേണ്ടി കോടതിയില്‍ അറിയിച്ചു.