കൊച്ചി : തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവികളില്‍ തുടര്‍ച്ചയായി സംവരണമാവുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടര്‍ച്ചയായി മൂന്നാം തവണയും സംവരണമാവുന്നതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി.

കൊണ്ടോട്ടി, മഞ്ചേരി മുനിസിപ്പാലിറ്റികളിലും, കുറ്റിപ്പുറം , വണ്ടൂര്‍, പാണ്ടിക്കാട് പഞ്ചായത്തുകളും സമാന രീതിയില്‍ സംവരണം ആവര്‍ത്തിച്ച് വന്നതിനെതിരെയും ഹരജികള്‍ വന്നിരുന്നു ഇവിടങ്ങളിലും അദ്ധ്യക്ഷ പദവികള്‍ പൊതുവിഭാഗത്തിന് മാറ്റി നല്‍കണമെന്ന് ഹൈക്കോടതി വിധിയിലൂടെ ഉത്തരവ് നല്‍കി.

ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ : കെ എം ഫിറോസ്, അഡ്വ : എന്‍ എ കരീം, അഡ്വ : പി സി മുഹമ്മദ് നൗഷിക്ക് എന്നിവരാണ് ഹാജരായത്.