ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി കൂടുതല്‍ സിനിമാ താരങ്ങള്‍. ദില്‍ജിത് ദൊസാന്‍ജ്, ഗുര്‍ദാസ് മന്‍ എന്നിവര്‍ക്ക് പിന്നാലെ ബിഗ് ബോസ് 13 ഫെയിമും ബോളിവുഡ് നടിയുമായ ഹിമാന്‍ഷി ഖുറാനയും സമരസ്ഥലത്തെത്തി.

പ്രതിഷേധ സ്ഥലത്തു നിന്ന് മാധ്യമങ്ങളുമായി സംസാരിച്ച അവര്‍ കര്‍ഷകര്‍ക്ക് ജ്യൂസും വെള്ളവും വിതരണം ചെയ്തു. ഖല്‍സ എയ്ഡ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ് നടി വിതരണത്തില്‍ പങ്കു ചേര്‍ന്നത്. ഇതിന്റെ ചിത്രങ്ങളും അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

https://twitter.com/SurajBatham10/status/1337401477124513794?s=20

നേരത്തെ കര്‍ഷക വിഷയത്തില്‍ നടി കങ്കണ റണാവട്ടുമായി ഹിമാന്‍ഷി ട്വിറ്ററില്‍ കൊമ്പു കോര്‍ത്തിരുന്നു. നാണമില്ലാത്തവര്‍ എന്നാണ് ഇവര്‍ കങ്കണയെ വിശേഷിപ്പിച്ചിരുന്നത്.