തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി രൂക്ഷമായി വിമര്‍ശിച്ച് വിവാദ സ്വാമി ഹിമവല്‍ ഭദ്രാനന്ദ. ബിജെപി നേതാക്കള്‍ നടത്തിയ മെഡിക്കല്‍ അഴിമതി മറക്കുന്നതിന് ബിജെപിയിലെ നരഭോജികള്‍ തന്നെയാണ് സ്വന്തം സഹോദരനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ഹിമവല്‍ഭദ്രാനന്ദ ആരോപിച്ചു. പാപങ്ങള്‍ കുമ്മനം എവിടെ കൊണ്ടുപോയി മറക്കുമെന്നും സ്വാമി ചോദിക്കുന്നു.
ഇന്നലെ രാത്രിയാണ് രാജേഷ് വെട്ടേറ്റു മരിച്ചത്. ബൈക്കുകളിലെത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പത്തു പേരെ പൊലീസ് പിടികൂടി.