Connect with us

india

ഹിന്ദു പരാമർശം; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ഉദ്ധവ് താക്കറെ

‘പാര്‍ലമെന്റിലെ പ്രസംഗത്തിനിടയില്‍ രാഹുല്‍ ഗാന്ധി ഹിന്ദുത്വത്തിനെതിരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. ഞാന്‍ രാഹുലിന്റെ പ്രസംഗം കേട്ടതാണ്. ഞങ്ങളാരും ഹിന്ദുത്വത്തെ അപമാനിക്കുന്നവരോ അത്തരം നടപടികള്‍ അംഗീകരിക്കുന്നവരോ അല്ല. ബി.ജെ.പിയുടേത് ഹിന്ദുത്വമല്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഹിന്ദുത്വത്തെ ഉപേക്ഷിച്ചത് ബി.ജെ.പിയാണ്. അവര്‍ മുന്നോട്ട് വെക്കുന്ന ആശയം ഹിന്ദുത്വമല്ലെന്ന് ഞാനും പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Published

on

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ പ്രസംഗത്തിലെ ഹിന്ദു പരാമര്‍ശം സംബന്ധിച്ച വിവാദത്തില്‍ പിന്തുണയുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. രാഹുല്‍ ഹിന്ദുത്വത്തെ അപമാനിച്ചിട്ടില്ലെന്ന് ഉദ്ധവ് പറഞ്ഞു.

‘പാര്‍ലമെന്റിലെ പ്രസംഗത്തിനിടയില്‍ രാഹുല്‍ ഗാന്ധി ഹിന്ദുത്വത്തിനെതിരെ ഒരക്ഷരം പോലും പറഞ്ഞിട്ടില്ല. ഞാന്‍ രാഹുലിന്റെ പ്രസംഗം കേട്ടതാണ്. ഞങ്ങളാരും ഹിന്ദുത്വത്തെ അപമാനിക്കുന്നവരോ അത്തരം നടപടികള്‍ അംഗീകരിക്കുന്നവരോ അല്ല. ബി.ജെ.പിയുടേത് ഹിന്ദുത്വമല്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഹിന്ദുത്വത്തെ ഉപേക്ഷിച്ചത് ബി.ജെ.പിയാണ്. അവര്‍ മുന്നോട്ട് വെക്കുന്ന ആശയം ഹിന്ദുത്വമല്ലെന്ന് ഞാനും പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതോടൊപ്പം ശിവന്റെ ചിത്രം കാണിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചപ്പോള്‍ അത് തടയാന്‍ ബി.ജെ.പി ശ്രമിച്ചു, ഇതാണോ ഹിന്ദുത്വം എന്നും അദ്ദേഹം ചോദിച്ചു. ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ ഹിന്ദുമതത്തെ മുഴുവന്‍ അപമാനിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഒരു മണിക്കൂറും 40 മിനിറ്റും നീണ്ട ഗാന്ധിയുടെ പ്രസംഗത്തില്‍ രണ്ട് തവണ ഇടപെട്ട മോദിയെ കൂടാതെ, കുറഞ്ഞത് അഞ്ച് കാബിനറ്റ് മന്ത്രിമാരെങ്കിലും രാഹുലിനെതിരെ പ്രതികരിച്ചിരുന്നു. ഒപ്പം ആഭ്യന്തര മന്ത്രി അമിത് ഷായും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അക്രമത്തിലും വിദ്വേഷത്തിലും ഇടപെടുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇത് കൂടാതെ അഗ്‌നിവീര്‍ പദ്ധതിയെയും ന്യൂനപക്ഷങ്ങളെയും സംബന്ധിച്ച് ലോക്സഭയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചില പരാമര്‍ശങ്ങളും സ്പീക്കര്‍ ഓം ബിര്‍ല നീക്കം ചെയ്തിരുന്നു.

ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റിനുള്ള അഗ്‌നിവീര്‍ പദ്ധതിയെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. അഗ്‌നിവീര്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം യൂസ് ആന്റ് ത്രോ പദ്ധതിയാണെന്നും , കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇടപെട്ട് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ തള്ളി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബിജെപിക്ക് സംസ്ഥാനത്ത് പ്രവേശനമില്ല, മോദി മാജിക് തമിഴ്‌നാട്ടില്‍ വിലപ്പോകില്ല; എം.കെ. സ്റ്റാലിന്‍

സംസ്ഥാനത്തെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും തമിഴ്‌നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Published

on

കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. സംസ്ഥാനത്തെ ഒരിക്കലും തല കുനിക്കാന്‍ അനുവദിക്കില്ലെന്നും തമിഴ്‌നാടിന്റെ അവകാശങ്ങളും ഭാഷയും സ്വത്വവും സംരക്ഷിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. കരൂരില്‍ നടന്ന ‘മുപ്പെരും വിഴ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. ഇരട്ട അക്ക സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഏകസംസ്ഥാനം തമിഴ്‌നാടാണെന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാരിന്റെ പ്രധാന പദ്ധതികളും നേട്ടങ്ങളും സ്റ്റാലിന്‍ വിശദീകരിച്ചു.

ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ മുതല്‍ വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവെക്കുന്നു എന്ന ആരോപണം വരെ കേന്ദ്രത്തിന്റെ അമിതമായ ഇടപെടലിനെക്കുറിച്ച് സ്റ്റാലിന്‍ വിമര്‍ശിച്ചു. തമിഴ്‌നാടിനുമേല്‍ കേന്ദ്രം സാംസ്‌കാരികവും ഭരണപരവുമായ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു. മണ്ഡല പുനര്‍നിര്‍ണയവും മറ്റ് ഇടപെടലുകളും പോലുള്ള നടപടികളിലൂടെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്ക് ഭീഷണിയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് സംസ്ഥാനത്ത് പ്രവേശനമില്ലെന്നും മൂന്നാം തവണ അധികാരത്തില്‍ വന്നിട്ടും മോദി മാജിക് തമിഴ്‌നാട്ടില്‍ വിലപ്പോകില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ബിജെപിയെ തടഞ്ഞില്ലെങ്കില്‍, അടുത്തത് അവര്‍ സംസ്ഥാനങ്ങളില്ലാത്ത ഒരു രാജ്യത്തെ സൃഷ്ടിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

Continue Reading

india

ഫോബ്സ് സമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ യൂസുഫലി ഒന്നാമന്‍

ഇന്ത്യയിലെ പട്ടികയില്‍ 105.8 ബില്യണ്‍ ഡോളറുമായി മുകേഷ് അംബാനിയാണ് ഒന്നാമത്

Published

on

ന്യൂഡല്‍ഹി: ഫോബ്സിന്റെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മുന്നിലേത് വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി. 548ാം സ്ഥാനത്താണ് അദ്ദേഹം. ഏഴ് ബില്യണ്‍ ഡോളറാണ് ആകെ സമ്പാദ്യം. 19 മില്യണ്‍ ഡോളറിന്റെ വര്‍ധനവ് അദ്ദേഹത്തെ വീണ്ടും ഒന്നാമതാക്കി.

763ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസ് (5.3 ബില്യണ്‍ ഡോളര്‍) രണ്ടാമതും, 1021ാം സ്ഥാനത്തുള്ള രവിപിള്ള (3.9 ബില്യണ്‍ ഡോളര്‍) മൂന്നാമതുമാണ്.

ലോകതലത്തില്‍ ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് (480 ബില്യണ്‍ ഡോളര്‍) ഒന്നാമതെത്തി. ലാറി എലിസണ്‍ (362.5 ബില്യണ്‍ ഡോളര്‍) രണ്ടാമതും.

ഇന്ത്യയിലെ പട്ടികയില്‍ 105.8 ബില്യണ്‍ ഡോളറുമായി മുകേഷ് അംബാനിയാണ് ഒന്നാമത്. 676 മില്യണ്‍ ഡോളറിന്റെ വര്‍ധനവ് അദ്ദേഹത്തിന്റെ ആസ്തിയില്‍ രേഖപ്പെടുത്തി. ഗൗതം അദാനി 64.3 ബില്യണ്‍ ഡോളറുമായി 29ാം സ്ഥാനത്താണ്.

Continue Reading

india

രാജ്യ തലസ്ഥാനത്തിന് ഇനി രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം; ഒക്ടോബര്‍ 30-ന് നോയിഡ എയര്‍പോര്‍ട്ട് ഉദ്ഘാടനം

ഡല്‍ഹിയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ ഗൗതമബുദ്ധനഗര്‍ ജില്ലയിലെ ജെവാര്‍ പ്രദേശത്താണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ഉയരുന്നത്

Published

on

നോയിഡ: ദേശീയ തലസ്ഥാന മേഖലയിലെ രണ്ടാമത്തെ രാജ്യാന്തര വിമാനത്താവളമായ നോയിഡ എയര്‍പോര്‍ട്ട് ഒക്ടോബര്‍ 30-ന് ഉദ്ഘാടനം ചെയ്യും. 45 ദിവസത്തിനുള്ളില്‍ വിമാന സര്‍വീസുകളും ആരംഭിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു.

ഡല്‍ഹിയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ ഗൗതമബുദ്ധനഗര്‍ ജില്ലയിലെ ജെവാര്‍ പ്രദേശത്താണ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ഉയരുന്നത്. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന് ശേഷം തലസ്ഥാനത്തിനടുത്തുള്ള രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാകും ഇത്.

വിമാനക്കമ്പനികള്‍ക്ക് ഇതിനോടകം തന്നെ വലിയ താല്‍പ്പര്യമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ കുറഞ്ഞത് 10 നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനാണ് സാധ്യത. യാത്രാ വിമാനങ്ങള്‍ക്കൊപ്പം ചരക്ക് ഗതാഗതത്തിന് മുന്‍ഗണന നല്‍കുന്ന തന്ത്രപ്രധാന കേന്ദ്രമായും വിമാനത്താവളം വികസിപ്പിക്കാനാണ് പദ്ധതി.

പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത്.

Continue Reading

Trending