india

‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്‍

By Lubna Sherin K P

June 08, 2025

ബിജെപി സര്‍ക്കാര്‍ ജനസംഖ്യാ കണക്കെടുപ്പ് 2027 ലേക്ക് വൈകിപ്പിച്ചതിന് പിന്നില്‍ പാര്‍ലിമെന്റില്‍ തമിഴ് നാടിന്റെ പ്രാതിനിധ്യം കുറക്കാനുള്ള ലക്ഷ്യമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

2026 ന് ശേഷം നിര്‍ബന്ധമായും നടത്തേണ്ട ആദ്യ സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഭരണഘടന അതിര്‍ത്തി നിര്‍ണ്ണയം നിര്‍ദ്ദേശിക്കുന്നതെങ്കിലും, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സെന്‍സസ് 2027 ലേക്ക് മാറ്റിവച്ചിരിക്കുന്നതെന്ന് തമിഴ്നാടിന്റെ പാര്‍ലമെന്ററി പ്രാതിനിധ്യം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിന്റെ സൂചനയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

‘തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ പദ്ധതിയാണിത്. സെന്‍സസ് മാറ്റിവച്ചിരിക്കുമ്പോള്‍ എന്തടിസ്ഥാനത്തിലാണ് അതിര്‍ത്തി നിര്‍ണ്ണയം നടത്തുകയെന്ന് വ്യക്തമായ ഉത്തരങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടില്‍ പറഞ്ഞു.