Connect with us

kerala

‘ഒയാസിസ് മാത്രം എങ്ങനെ അറിഞ്ഞു?; കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരായി മാറി’: പ്രതിപക്ഷ നേതാവ്

ഒയാസിസിന്റെ പ്രൊപ്പഗാണ്ട മാനേജറെപ്പോലെ എക്‌സൈസ് മന്ത്രി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

Published

on

കഞ്ചിക്കോട്ടെ ബ്രൂവറി വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. നാട് ഭരിക്കുന്നത് കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

മഹാരാഷ്ട്ര കമ്പനി മാത്രം മദ്യനിര്‍മാണശാല അനുവദിക്കുന്നത് എങ്ങനെ അറിഞ്ഞു. കേരളത്തിലെ ഒരു ഡിസ്റ്റിലറിയും അറിയാതെ എങ്ങനെ ഒയായിസിന് അനുമതി നല്‍കി?. ഒയാസിസിന്റെ പ്രൊപ്പഗാണ്ട മാനേജറെപ്പോലെ എക്‌സൈസ് മന്ത്രി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എന്തിനാണ് ഫെഡറല്‍ ബാങ്കില്‍ കിടന്ന പണം എടുത്ത്, മുങ്ങാന്‍ പോകുന്ന, പൊട്ടുമെന്ന് ഉറപ്പുള്ള, കടംകയറി മുടിഞ്ഞ് അനില്‍ അംബാനിയുടെ കമ്പനിയില്‍ കൊണ്ടിട്ടത്?. കമ്മീഷന്‍ വാങ്ങിയിട്ടാണ് ഇങ്ങനെ ചെയ്തത്. ഒരു മറുപടിയെങ്കിലുമുണ്ടോ?. കരുതല്‍ ധനം കൊണ്ടുപോയി ആരെങ്കിലും ഡിബഞ്ചറില്‍ ഇടുമോ?. കാശുമേടിച്ചിട്ട് പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ കൊണ്ടിട്ടു. എന്തും ചെയ്യാന്‍ മടിക്കില്ലാത്തവരാണ്.

മുന്‍മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് കമ്പനിക്ക് ഡബിള്‍ എ പ്ലസ് റേറ്റിങ്ങാണെന്നാണ്. റേറ്റിങ് ഏജന്‍സിയുടെ മുഴുവന്‍ റിപ്പോര്‍ട്ടും താന്‍ വായിച്ചു. അതിനുശേഷം തോമസ് ഐസക്കിനേയും ധനകാര്യമന്ത്രിയേയും മറുപടി പറയാന്‍ കണ്ടിട്ടില്ല.

സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെയും സെബിയുടേയും അംഗീകാരമില്ലാത്ത, പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ ഫെഡറല്‍ ബാങ്കിലെ നിക്ഷേപം കൊണ്ടുപോയിട്ട് തുലച്ചുകളഞ്ഞുവെന്ന് വിഡി സതീശന്‍ ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

രാജകുമാരി പഞ്ചായത്ത് അംഗം ജയ്‌സന്റെ മൃതദേഹമാണ് കിട്ടിയത്.

Published

on

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. രാജകുമാരി പഞ്ചായത്ത് അംഗം ജയ്‌സന്റെ മൃതദേഹമാണ് കിട്ടിയത്. കൂടെയുണ്ടായിരുന്ന മോളേകുടി സ്വദേശി ബിജുവിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഫയര്‍ ഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

ഇന്നലെ വൈകുന്നേരം മുതലാണ് ഇരുവരെയും കാണാതായത്. അതേസമയം ഡാമിന്റെ പരിസരത്തുനിന്നും ഇരുവരുടെയും ചെരുപ്പുകളും ഫോണും വാഹനവും കണ്ടെത്തിയിരുന്നു. ആനയിറങ്കല്‍ ഡാമിന്റെ പല ഭാഗങ്ങളും അപകട സാധ്യതയുള്ളവയാണ്. ഈ മേഖലയിലാണ് ഇവര്‍ കുളിക്കാനായി ഇറങ്ങിയിരിക്കുന്നത്. സ്‌കൂബ ടീമും ആനയിറങ്കലില്‍ തിരച്ചില്‍ നടത്താനായി എത്തിയിട്ടുണ്ട്.

 

Continue Reading

kerala

റാഗിങിന് നേതൃത്വം നല്‍കിയ കോളേജുകളില്‍ എസ്.എഫ്.ഐയെ നിരോധിക്കണം: യു.ഡി.എഫ്

Published

on

തിരുവനന്തപുരം: കേരളത്തില്‍ റാഗിങ് ഉണ്ടായ കോളജുകളില്‍ അതിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐയുടെ സംഘടനാ പ്രവര്‍ത്തനത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച് റാഗിങിന് വിധേയമാക്കിയത് എസ്.എഫ്.ഐക്കാരാണ്. കേട്ടാല്‍ ഭയക്കുന്ന വിധമായിരുന്നു ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയോട് എസ്.എഫ്.ഐക്കാര്‍ പെരുമാറിയത്.

കൊടിയ മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ റാഗിങ് നിയമം ചുമത്താന്‍ പോലും ആദ്യം പൊലീസ് തയ്യാറായില്ല. ഇതില്‍ നിന്ന് തന്നെ കാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന കിരാത നടപടികള്‍ക്ക് കോളജും പൊലീസും കുടപിടിക്കുന്നുവെന്ന് വ്യക്തമാണ്. അമിതമായ ലഹരിക്കടിമകളാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കാളികളാക്കുന്നത്. കോളജുകളില്‍ ലഹരി വ്യാപനത്തിന് എല്ലാ സൗകര്യവും എസ്.എഫ്.ഐ ഒരുക്കുന്നു. ലഹരിയുടെ പിടിയിലാണ് എസ്.എഫ്.ഐ നിയന്ത്രിക്കുന്ന കാമ്പസുകള്‍. അതുകൊണ്ട് തന്നെ ഇവരെ ക്രിമിനലുകളെന്ന് മുദ്രകുത്തി നിരോധിക്കണം.

കോട്ടയം ഗാന്ധിനഗര്‍ സര്‍ക്കാര്‍ നഴ്സിങ് കോളജിലും റാഗിങിന് നേതൃത്വം നല്‍കിയതിലേയും വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ ജെ.എസ് സിദ്ധാര്‍ത്ഥന്റെ ദാരുണ മരണത്തിലേയും പ്രതികളും എസ്.എഫ്.ഐക്കാരാണ്. പ്രാകൃതവും ക്രൂരവുമായ അക്രമവാസനയാണ് ഇത്തരം ക്രിമിനലുകള്‍ക്ക്. ഇവര്‍ സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഇവരെ വിദ്യാര്‍ത്ഥികളായി പരിഗണിക്കാനാവില്ല. സിദ്ധാര്‍ത്ഥന്റെ കേസിലെ പ്രതികള്‍ക്ക് തുടര്‍പഠനത്തിന് അവസരം നല്‍കിയത് ഇത്തരം കുറ്റംകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് തുല്യമാണ്.

റാഗിങ് കാമ്പസുകളില്‍ നിന്ന് തുടച്ചുമാറ്റണമെങ്കില്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും സി.പി.എമ്മും ഇത്തരം കേസുകളിലെ ക്രിമിനലുകള്‍ക്ക് നല്‍കുന്ന പരോക്ഷ പിന്തുണ അവസാനിപ്പിക്കണമെന്നും ഹസന്‍ പറഞ്ഞു.
റാഗിങിന് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും എന്നേക്കുമായി പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം. റാഗിങ് കേസുകളിലെ പ്രതികളെ സംരക്ഷിച്ച ശേഷം റാഗിങ്ങിനെതിരെ സംസാരിക്കുന്നത് എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ കാപട്യമാണ്. സിദ്ധാര്‍ത്ഥന്‍ മരിച്ച് ഒരു കൊല്ലം കഴിഞ്ഞിട്ടും പ്രതികളെല്ലാം ഇപ്പോഴും നിയമത്തിന് പുറത്തിറങ്ങി നടക്കുന്നതും അതിനാലാണെന്നും ഹസന്‍ പറഞ്ഞു.

Continue Reading

kerala

എസ്.എഫ്.ഐയെ പിരിച്ചുവിടണമെന്ന് കെ സുധാകരന്‍

സഹപാഠികളെ കൊലചെയ്യുന്നതും എസ്.എഫ്.ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍.

Published

on

തിരുവനന്തപുരം: സഹപാഠികളെ കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്.എഫ്.ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേള്‍ക്കാന്‍ കാത്തിരിക്കുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ കേരള സമൂഹത്തോടൊപ്പം നില്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ കൊന്നൊടുക്കിയിട്ട് ഒരു വര്‍ഷം തികയുന്നതിനിടയില്‍ എത്രയെത്ര ക്രൂരകൃത്യങ്ങളാണ് ഈ സംഘടന നടത്തിയത്. ഏറ്റവുമൊടുവില്‍ കാര്യവട്ടം കാമ്പസും എസ്.എഫ്.ഐ ചോരയില്‍ മുക്കി. ബയോടെക്‌നോളജി ഒന്നാം വര്‍ഷം വിദ്യാര്‍ത്ഥി ബിന്‍സ് ജോസിനെ എസ്.എഫ്.ഐയുടെ ഇടിമുറിയിലിട്ട് മര്‍ദിച്ച് അവശനാക്കി. ഇതൊരു നരഭോജി പ്രസ്ഥാനമാണെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.

കോട്ടയം ഗവണ്മെന്റ് നഴ്‌സിംഗ് കോളജില്‍ നടന്നതും അതിക്രൂരമായ റാഗിംഗാണ്. അറസ്റ്റിലായവര്‍ ഇടത് സംഘടനയുടെ ഭാരവാഹികളും എസ്.എഫ്.ഐ പ്രവര്‍ത്തകരുമാണ്. എന്നാല്‍ പതിവുപോലെ പാര്‍ട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നത്. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടിപി ശ്രിനിവാസനെ അടിച്ചുവീഴ്ത്തിയതിനെ ഇപ്പോഴും ന്യായീകരിക്കുന്ന എസ്.എഫ്.ഐയുടെ ഉള്ളിലുള്ളത് കണ്ണൂരിലെ സി.പി.എമ്മുകാരുടെ കൊലപാതകരാഷ്ട്രീയത്തിന്റെ വിത്തുകളാണ്.

സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയിലെ പെണ്‍കുട്ടികള്‍ക്കടക്കം കൊടിയ മര്‍ദ്ദനമാണ് എസ്.എഫ്.ഐയില്‍നിന്നും നേരിടേണ്ടി വന്നത്. മയക്കുമരുന്ന് ലോബി മുതല്‍ ഗുണ്ടാത്തലവന്‍മാര്‍ വരെയുള്ളവരുടെ സഹായത്തോടെയാണ് കാമ്പസുകളില്‍ കുട്ടിസഖാക്കള്‍ വിലസുന്നത്. കാമ്പസുകളില്‍ മയക്കുമരുന്നു വ്യാപിക്കുന്നതില്‍ എസ്.എഫ്.ഐയുടെ പങ്ക് അന്വേഷണവിധേയമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading

Trending