തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിരുദ്ധ നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30ന് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അയ്യപ്പധര്‍മസേന, ശ്രീരാമസേന, ഹനുമാന്‍സേന ഭാരത്, വിശാല വിശ്വര്‍കര്‍മ ഐക്യവേദി എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബി.ജെ.പി, ആര്‍.എസ്.എസ് എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ അമ്മമാരെ അണിനിരത്തി പമ്പയില്‍ തടയുമെന്നും ഷെല്ലി രാമന്‍ പറഞ്ഞു.