Connect with us

kerala

കോഴിക്കോട് കോടമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം ഉണ്ടായത്.

Published

on

കോഴിക്കോട് ഫറൂഖ് കോടമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മല്ലിക(40) ആണ് മരിച്ചത്. ഭര്‍ത്താവ് ലിജേഷ് പൊലീസ് പിടിയിലായി. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം ഉണ്ടായത്. കത്രിക ഉപയോഗിച്ചാണ് ലിജേഷ് മല്ലികയെ കുത്തിക്കൊന്നത്.

മദ്യപിച്ചതിന് ശേഷമാണ് കൊലപാതകമെന്നാണ് വിവരം. സ്‌കൂളിലെ ശൂചീകരണ തൊഴിലായാണ് മല്ലിക. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളം ഭരിക്കുന്നത് ജനങ്ങളാല്‍ വെറുക്കപ്പെട്ട സര്‍ക്കാര്‍; പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുന്നു: വി.ഡി സതീശന്‍

അധികാര വികേന്ദ്രീകരണമെന്ന ആശയത്തെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

അധികാര വികേന്ദ്രീകരണമെന്ന ആശയത്തെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൃത്യസമയത്ത് പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളിലെ വികസനം താറുമാറാക്കി. പദ്ധതി വിഹിതത്തില്‍ ആദ്യ ഗഡു ഏപ്രില്‍ എട്ടിനാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ലഭിക്കേണ്ട രണ്ടാം ഗഡു ഒക്ടോബര്‍ 12നാണ് ലഭിച്ചത്. സിസംബറില്‍ ലഭിക്കേണ്ട മൂന്നാം ഗഡു ഒന്നിച്ച് നല്‍കുന്നതിന് പകരം മൂന്ന് ഗഡുക്കളായി നല്‍കാന്‍ തീരുമാനിച്ചു. ഇതിന്റെ ആദ്യ ഗഡു നല്‍കാനുള്ള ഉത്തരവ് ഫെബ്രുവരി 13ന് ഇറക്കിയെങ്കിലും മാര്‍ച്ച് 18നാണ് ട്രഷറിയില്‍ എത്തിയത്. മൂന്നാം ഗഡുവിന്റെ രണ്ടാം ഭാഗം ഇന്നലെ വൈകുന്നേരമാണ് ട്രഷറിയില്‍ എത്തിയത്. മൂന്നാം ഗഡുവിന്റെ മൂന്നാം ഭാഗം ഇതുവരെ നല്‍കിയിട്ടുമില്ല. മൂന്നാം ഗഡുവിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ചെലവഴിക്കാന്‍ പോലും സമയം തികയില്ല. നാളെ വൈകുന്നേരത്തിന് മുന്‍പ് ചെലവഴിക്കണമെന്ന് പറയുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാകാതെയും ബില്ലുകള്‍ മാറാന്‍ കഴിയാതെയും തദ്ദേശ സ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ അടുത്ത വര്‍ഷത്തേക്ക് സ്പില്‍ഓവര്‍ ചെയ്താലും ആ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടി വരും. അത് ആ വര്‍ഷത്തെ പദ്ധതികളെ ബാധിക്കും അദ്ദേഹം പറഞ്ഞു.

കുടിവെള്ള, വൈദ്യുത പദ്ധതികള്‍ക്ക് 20 ശതമാനം തുക മാത്രം ഡെപ്പോസിറ്റ് ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ രണ്ട് സ്ഥാപനങ്ങളും മുഴുവന്‍ തുകയും നല്‍കാതെ പദ്ധതി പൂര്‍ത്തിയാക്കില്ല. പണം ഇല്ലാത്തതു കൊണ്ടാണ് അപ്രായോഗികവും വിചിത്രവുമായ നിബന്ധനകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിയാണ് പണം നല്‍കിയതെങ്കിലും മാര്‍ച്ച് 31-ന് മുന്‍പ് അത് ചെലവഴിച്ചില്ലെങ്കില്‍ സഞ്ചിതനിധിയിലേക്ക് മടക്കി നല്‍കണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണമെന്നാണ് പറയുന്നതെങ്കിലും സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ഏജന്‍സി മാത്രമായി തദ്ദേശ സ്ഥാപനങ്ങള്‍ മാറി. നാളെത്തന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ല. പണം നല്‍കാന്‍ സര്‍ക്കാര്‍ വൈകിയ സാഹചര്യത്തില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം ഏപ്രില്‍ 30 വരെയാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കത്ത് നല്‍കും. തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 31-ന് രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും യു.ഡി.എഫ് അംഗങ്ങള്‍ കുത്തിയിരുപ്പ് സമരം നടത്തും. യു.ഡി.എഫ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഈ സമരം നടത്തും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ രണ്ട് വര്‍ഷമായി അധികാര വികേന്ദ്രീകരണത്തെ തളര്‍ത്തി പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ താറുമാറാക്കിയിരിക്കുകയാണ്. ട്രഷറിയില്‍ കെട്ടിക്കിടക്കുന്ന 13223 കോടി രൂപയുടെ ബില്ലുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 65 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇന്നലെ അനുവദിച്ച വിഹിതം നാളെ തന്നെ ചെലവഴിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. അധികാര വികേന്ദ്രീകരണം നടപ്പായതിന് ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ ഇത്രത്തോളം പ്രയാസമനുഭവിച്ച കാലഘട്ടം സംസ്ഥാനത്തുണ്ടായിട്ടില്ല. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തത് മറച്ച് വച്ചുകൊണ്ടാണ് തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുന്നത്. കേരളം കടക്കെണിയിലാണെന്ന ആരോപണം തെറ്റാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളം പരിതാപകരമായ അവസ്ഥയിലേക്കാണ് പോകുന്നത്. ധനകാര്യ, തദ്ദേശ വകുപ്പുകള്‍ ചേര്‍ന്ന് പ്രാദേശിക സര്‍ക്കാരുകളെ കബളിപ്പിക്കുകയാണ്. ലൈഫ് മിഷന് വേണ്ടി 717 കോടി അനുവദിച്ചിട്ട് 7.05 ശതമാനമാണ് ചെലവഴിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി.

നികുതിക്കൊള്ളയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒന്ന് യു.ഡി.എഫ് കരിദിനമായി ആചരിക്കും. നികുതി നിര്‍ദ്ദേശങ്ങള്‍ നടപ്പാകുന്നതോടെ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റമാകും കേരളം നേരിടാന്‍ പോകുന്നത്. കടക്കെണിയിലായ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുന്ന നികുതി വാശിയോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ജനങ്ങളാല്‍ വെറുക്കപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഏപ്രില്‍ അഞ്ചിന് യു.ഡി.എഫ് കക്ഷി നേതാക്കളും ജനപ്രതിനിധികളും രാജ്ഭവന് മുന്നില്‍ സത്യഗ്രഹം അനുഷ്ഠിക്കും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സി.പി.എം വനിതാ നേതാക്കള്‍ക്കെതിരെ കെ സുരേന്ദ്രന്‍ നടത്തിയ സഭ്യേതര പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികരിക്കാത്തത് എന്തുകൊണ്ട്?: വി.ഡി സതീശന്‍

സഭ്യേതരമായ പരാമര്‍ശമാണ് സി.പി.എമ്മിലെ വനിതാ നേതാക്കള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

സഭ്യേതരമായ പരാമര്‍ശമാണ് സി.പി.എമ്മിലെ വനിതാ നേതാക്കള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്തതരത്തിലാണ് സ്ത്രീകളെ അധിക്ഷേപിച്ചത്. എന്നിട്ടും സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ ഒരു സി.പി.എം നേതാവ് പോലും രംഗത്ത് വന്നില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ യു.ഡി.എഫ് എം.എല്‍.എമാര്‍ അധിക്ഷേപിച്ചെന്ന് കള്ളം പറഞ്ഞ മുഖ്യമന്ത്രിയുടെയും കെ.കെ രമയ്ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെയും ചുണ്ട് ഇതുവരെ അനങ്ങിയില്ല. ബി.ജെ.പിയുമായുള്ള സ്നേഹബന്ധത്തിന്റെ ഭാഗമായാണ് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പോലും മിണ്ടാത്തത്. സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ യു.ഡി.എഫ് ശക്തമായി പ്രതിഷേധിക്കുന്നു. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. തിരുത്തിയില്ലെങ്കില്‍ സുരേന്ദ്രനെതിരെ കേസെടുക്കണം. എം.എല്‍.എമാര്‍ക്കെതിരെ പോലും കള്ളക്കേസെടുത്ത മുഖ്യമന്ത്രി എവിടെപ്പോയി? സുരേന്ദ്രനെതിരെ സി.പി.എം നേതാക്കള്‍ പരാതി നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം പോലീസില്‍ പരാതി നല്‍കും.

ബി.ജെ.പി ഇതര സര്‍ക്കാരുകളെ ദ്രോഹിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ കള്ളക്കേസ് എടുക്കുന്നുണ്ടെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുന്നു. എന്നാല്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെ സി.പി.എമ്മുമായി ഒത്തുചേര്‍ന്നിരിക്കുന്നു എന്നതാണ് യു.ഡി.എഫിന്റെ ആരോപണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ച് കൊണ്ട് മുഖ്യമന്ത്രിയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. സ്വര്‍ണക്കടത്ത് കേസ് കേരളത്തിലെ ഒരു ഏജന്‍സിക്കും അന്വേഷിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുമുണ്ട്. ലൈഫ് മിഷന്‍ കോഴക്കേസിലും രാജ്യാന്തര ബന്ധങ്ങള്‍ ഉള്ളത് കൊണ്ട് വിജിലന്‍സിന് അന്വേഷിക്കാനാകില്ല. ഈ സാഹചര്യത്തില്‍ കൂട്ടുകെട്ട് അവസാനിപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ചെലവില്‍ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്നത്. ഫേസ്ബുക്കിലെ പ്രതിഷേധം 24 മണിക്കൂര്‍ മാത്രമെ നീണ്ട് നിന്നുള്ളൂ. അത് കഴിഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധിയെ തള്ളിപ്പറഞ്ഞു അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

kerala

മെഡി.കോളജിലെ പീഡന ഇരയെ ഭീഷണിപ്പെടുത്തല്‍; പ്രതികള്‍ ഒളിവിലെന്ന് പൊലീസ്

ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ ഒളിവിലെന്നു പോലീസ്.

Published

on

കോഴിക്കോട്: ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ ഒളിവിലെന്നു പോലീസ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് അറ്റന്‍ഡറുടെ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ ഭീഷണിപ്പടുത്താന്‍ ശ്രമിച്ച കേസിലാണ് പൊലീസ് ഇരുട്ടില്‍തപ്പുന്നത്്. പ്രതികളുടെ വീടുകളിലും പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും ഇവരെയാരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നും വിവരമുണ്ട്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു. താത്കാലിക ജീവനക്കാരി ഉള്‍പ്പെടെ ആറുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇവരില്‍ ഒരാള്‍ രേഖകളില്‍ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലാണ് താമസമെങ്കിലും ഈ ക്വാര്‍ട്ടേഴ്സ് വാടകയ്ക്കു മറിച്ചു നല്‍കിയിരിക്കയാണെന്ന് പോലീസ് കണ്ടെത്തി. ഇതുകൂടാതെ കൊയിലാണ്ടി, എളേറ്റില്‍ വട്ടോളി, ഫറോക്ക്, കൂരാച്ചുണ്ട്, കണ്ണൂരിലെ മട്ടന്നൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ പ്രതികളെ പിടികൂടുമെന്നുമാണ് പോലീസ് പറയുന്നത്.പീഡനം നടത്തിയ ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍ ശശീന്ദ്രനെതിരായ പരാതി പിന്‍വലിക്കാനും നഷ്ടപരിഹാരം വാങ്ങി കേസ് ഒത്തുതീര്‍ക്കാനും സമ്മര്‍ദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ജീവനക്കാര്‍ക്കെതിരായ അതിജീവിതയുടെ പരാതി. യുവതിയുടെ പരാതി പ്രകാരം അഞ്ചുപേരെ സസ്പെന്‍ഡ് ചെയ്യുകയും താത്കാലിക ജീവനക്കാരിയെ പിരിച്ചുവിടുകയും ചെയ്തിരുന്നു.ആറുപേരെയാണ് ഇപ്പോള്‍ സംശയിക്കുന്നതെങ്കിലും കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.യുവതിയെ പ്രവേശിപ്പിച്ച വാര്‍ഡിനു സമീപം പത്തോളം പേര്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇവര്‍ യുവതിയോട് സംസാരിച്ചിട്ടില്ല. ഇവരും സഹപ്രവര്‍ത്തകനുവേണ്ടി സമ്മര്‍ദം ചെലുത്താന്‍ എത്തിയവരാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ആറ് ജീവനക്കാരും യുവതി കഴിയുന്ന വാര്‍ഡിലേക്കു പ്രവേശിക്കേണ്ട ആവശ്യമില്ലാത്തവരാണെന്നും ഇവരുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണസമിതി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി സര്‍വീസ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളവര്‍ സിപിഎം പിന്തുണയുള്ള സര്‍വീസ് സംഘടനാ അനുകൂലികളാണ്. ഇവര്‍ നടത്തിയ ഇടപെടല്‍ സംബന്ധിച്ച് പഴുതടച്ച അന്വേഷണം വേണമെന്ന ആവശ്യമാണ് മറുപക്ഷം ഉയര്‍ത്തുന്നത്.യുവതിക്ക് അനുകൂലമായും പ്രതികള്‍ക്കെതിരെയും നിലപാടെടുത്ത സീനിയര്‍ നഴ്സിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യുമെന്ന് യൂണിയന്റെ ജില്ലാ നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയും നിലവിലുണ്ട്. ഇതുസംബന്ധിച്ച പരാതി രണ്ടുദിവസം മുമ്പ് പ്രിന്‍സിപ്പലിന് നല്‍കിയെങ്കിലും പോലീസിന് കൈമാറിയിട്ടില്ല..മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ എം.എം.ശശീന്ദ്രനെതിരെയുള്ള പരാതി പിന്‍വലിക്കാനും സമ്മര്‍ദം ചെലുത്താനുമാണ് 6 ജീവനക്കാരികള്‍ എത്തിയത്. യുവതി പരാതി നല്‍കിയതോടെ ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തിയോ എന്നു വ്യക്തമായിട്ടില്ല എന്ന പേരിലാണ് രണ്ടാമത്തെ അന്വേഷണ കമ്മിറ്റിയെ നിയോഗിക്കുന്നത്.

പ്രതികളായ 6 പേരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. വാര്‍ഡില്‍ ചുമതലയുണ്ടായിരുന്ന ഹെഡ് നഴ്‌സ് പി.ബി.അനിതയുടെ പരാതിയിലും പ്രതികളെ കുറിച്ചു പറഞ്ഞിരുന്നു. പ്രതികളായ വി.ഷലൂജ, പ്രസീന മനോളി, പി.ഇ.ഷൈമ, ദീപ എന്നിവരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഗ്രേഡ് വണ്‍ ജീവനക്കാരിയായ ആസ്യ യുവതിയുടെ അടുത്തു പോയി സംസാരിച്ചതായി തെളിവുണ്ടെന്നും അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ നിരപരാധികളാണെന്ന് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ ഇടപെട്ട് ആരോഗ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നു. യുവതിക്ക് അനുകൂലമായി മൊഴി കൊടുത്ത ഹെഡ് നഴ്‌സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 

Continue Reading

Trending