മറയൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കാന്തല്ലൂര്‍ മിഷ്യന്‍ വയല്‍ ആദിവാസികോളനിയിലെ ശുഭ(35) യെ ആണ് ഭര്‍ത്താവ് ജ്യോതിമുത്തു കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സമീപവാസികളാണ് മറയൂര്‍ പൊലീസില്‍ വിവരം അറിയിച്ചത്. രക്തം വാര്‍ന്ന് കിടന്ന ശുഭയെ മറയൂരിലെ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിലേത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏക മകള്‍ സലീന നാലാം ക്ലാസ് വിദ്യാര്‍ഥത്ഥിയാണ്.