മഞ്ചേരി: സംസ്ഥാനത്ത് സി.എച്ച് സെന്റര്‍ പ്രവര്‍ത്തനം പാവങ്ങള്‍ക്കുള്ള സമര്‍പ്പണമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മഞ്ചേരി സി.എച്ച് സെന്ററിന് നിര്‍മിച്ച അഞ്ചുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. ജീവകാരുണ്യ പ്രവര്‍ത്തനം കടമയും നിര്‍ബന്ധ ബാധ്യതയുമായാണ് മുസ്‌ലിംലീഗ് കാണുന്നത്. ജാതി-മത ഭേദമന്യേ അര്‍ഹരായ എല്ലാവര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കും. ചികിത്സാ രംഗത്ത് സര്‍ക്കാറിന് പലപ്പോഴും പരിമിതികളുണ്ട്. സി.എച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നിടത്ത് അവിടെയുള്ള പോരായ്മകള്‍ പരിഹരിക്കുന്നതിന് സി.എച്ച് സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാവരും സി.എച്ച് സെന്ററിനെ മാതൃകയായാണ് കാണുന്നതെന്നും തങ്ങള്‍ പറഞ്ഞു.

കെ.എം.സി.സി ഹാള്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ലാബ് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫാര്‍മസി ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡയാലിസിസ് സെന്റര്‍, പ്രാര്‍ഥനാ ഹാള്‍ എന്നിവയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും നിര്‍വഹിച്ചു. സി.എച്ച് സെന്റര്‍ പ്രസിഡന്റ് അഡ്വ. യു.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസ്സമദ് സമദാനി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, മുന്‍ മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, എ.പി അനില്‍കുമാര്‍, എം.എല്‍.എമാരായ പി.ഉബൈദുല്ല, പി.കെ ബഷീര്‍, പി.അബ്ദുല്‍ഹമീദ്, കെ.എം.സി.സി ഭാരവാഹികളായ കെ.പി മുഹമ്മദ് കുട്ടി, ഡോ. പുത്തൂര്‍ റഹ്മാന്‍, കെ. മുഹമ്മദ് ഈസ, ഇസ്മായീല്‍ ഹാജി വെങ്ങശ്ശേരി, പി.കെ അന്‍വര്‍ നഹ, എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം.റഹ്മത്തുല്ല, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, പാലത്ത് അഹമ്മദ്, ഇബ്രാഹീം കുട്ടി ഹാജി, സി.പി മുസ്തഫ, വല്ലാഞ്ചിറ മുഹമ്മദാലി, നിര്‍മ്മാണ്‍ മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു.

പ്രവാസിസംഗമം ടി.വി ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.പി മുഹമ്മദലി, സലാം മമ്പാട്ട്മൂല, ഇ.പി ഉബൈദുല്ല, സി.എച്ച് സെന്റര്‍ ഭാരവാഹികളായ പനച്ചിക്കല്‍ മുഹമ്മദലി, എം.എ റഷീദ്, വല്ലാഞ്ചിറ അബ്ദുല്‍മജീദ്, കണ്ണിയന്‍ മുഹമ്മദലി, കെ.കെ.ബി മുഹമ്മദലി, നിസാം മമ്പാട് പ്രസംഗിച്ചു.

പത്ത് വര്‍ഷമായി മഞ്ചേരി കേന്ദ്രീകരിച്ച് ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിന് സ്വന്തം കെട്ടിടമായതോടെ ഒരേ സമയം 70 പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമെരുക്കാന്‍ സാധിച്ചു. പൂര്‍ണ്ണമായും സൗജന്യമായാണ് ഡയാലിസിസ് നടത്തുക. കുറഞ്ഞ നിരക്കില്‍ ലാബ്, ഫാര്‍മസി, ആംബുലന്‍സ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ കെ.എം.സി.സി കമ്മിറ്റികള്‍, മുസ്‌ലിംലീഗ്, പോഷക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ബഹുജനങ്ങള്‍ എന്നിവരുടെ സഹായത്തോടെയാണ് അഞ്ചുനിലകളുള്ള കെട്ടിടപ്രവൃത്തി പൂര്‍ത്തിയാക്കിയത്.