മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ ഇളയ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറെ പിടിച്ചുപറിക്കേസില്‍ താനെ പൊലീസ് അറസ്റ്റ്‌ചെയ്തു. ഏറ്റുമുട്ടല്‍ വിദഗ്ദന്‍ പ്രതീപ് ശര്‍മ്മയും സംഘവുമാണ് കസ്‌കറെ പിടികൂടിയത്. ദാവൂദ് ഇബ്രാഹീമിനു വേണ്ടി മുംബൈയിലെ കെട്ടിടനിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. താനെ, ഉല്ലാസ് നഗര്‍, ഡോംബിവലി എന്നിവിടങ്ങളിലെ കെട്ടിട ഉടമകളെയാണ് കസ്‌കര്‍ ഭീഷണിപ്പെടുത്തിയത്. നാളെ ഇഖ്ബാല്‍ കസ്‌കറെ കോടതിയില്‍ ഹാജരാക്കും.