ട്രെന്റ്ബ്രിഡ്ജ്: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ കിടിലന്‍ സെഞ്ച്വറിയാണ് ഓസീസിന്റെ പടുകൂറ്റന്‍ സ്‌കോറിന്റെ അടിത്തറ. 147 പന്തില്‍ 166 റണ്‍സാണ് വാര്‍ണര്‍ വാരിക്കൂട്ടിയത്. ഈ ലോകകപ്പിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറാണിത്.

ഉസ്മാന്‍ ഖ്വാജ 72 പന്തില്‍ 89 റണ്‍സ് നേടി വാര്‍ണര്‍ക്ക് നല്ല കൂട്ടായി. നേരത്തെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് 53 റണ്‍സെടുത്തിരുന്നു. പത്തു ബോളില്‍ 32 അടിച്ച മാക്‌സ്വെല്ലും ടീം സ്‌കോര്‍ ഉയര്‍ത്തി.

ബംഗ്ലാദേശിനു വേണ്ടി സൗമ്യ സര്‍ക്കാര്‍ മൂന്നു വിക്കറ്റുകള്‍ നേടി. മുസ്താഫിസുര്‍ ഒരു വിക്കറ്റുമെടുത്തു.