Video Stories
ഇന്ന് മുതല്‍ അങ്കക്കലി, സിംഹങ്ങളും കടുവകളും തമ്മില്‍
ലണ്ടന്‍: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ടൂര്‍ണമെന്റിന് ഇന്നു തുടക്കം. കെന്നിങ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തോടെയാണ് ‘ചാമ്പ്യന്മാരുടെ ലോകകപ്പ്’ എന്ന വിശേഷണമുള്ള ടൂര്‍ണമെന്റിന് തുടക്കമാവുന്നത്. രണ്ടു ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്ട്രേലിയ, ന്യൂസിലാന്റ് ടീമുകള്‍ ഗ്രൂപ്പ് എയിലും ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്താന് ടീമുകള്‍ ഗ്രൂപ്പ് ബിയിലും അണിനിരക്കുന്നു. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും.
ആതിഥേയരായ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കു പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങുന്നത്. മൂന്നു മത്സര പരമ്പരയില്‍ 2-1 ന് ജയിച്ച ഇംഗ്ലീഷുകാരുടെ ബാറ്റിങ്, ബൗളിങ് ഡിപാര്‍ട്ട്മെന്റുകള്‍ സന്തുലിതമാണ്. ഇയോന്‍ മോര്ഗന്, ജോ റൂട്ട്, മുഈന്‍ അലി, ക്രിസ് വോക്സ് തുടങ്ങിയവരെല്ലാം ഫോം കണ്ടെത്തിയത് ഇംഗ്ലണ്ടിന് കരുത്തേകുന്നു. 2015 ലോകകപ്പില്‍ ബംഗ്ലാദേശിനോട് തോറ്റതിനു ശേഷം ഇംഗ്ലീഷ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമായിരുന്നു. ബെന്‍ സ്റ്റോക്സ്, ക്രിസ് വോക്സ്, മുഈന്‍ അലി, ആദില്‍ റാഷിദ് തുടങ്ങി ഒരുപറ്റം ഓള്‍റൗണ്ടര്‍മാരാണ് അവരുടെ കരുത്ത്. പതിനൊന്നാം നമ്പറില്‍ വരെ അത്യാവശ്യം നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുന്നവര്‍ ടീമിലുണ്ടെന്നത് ഇംഗ്ലണ്ടിനെ അപകടകാരികളാക്കുന്നു.
മറുവശത്ത്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ നാള്‍ക്കുനാള്‍ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്ന ടീമാണ് ബംഗ്ലാദേശ്. പതിറ്റാണ്ടുകള്‍ നീണ്ട ദുര്‍ബല പട്ടത്തിനു ശേഷം ഇപ്പോള്‍ ഏത് വന്നിരക്കാരെയും വീഴ്ത്താവുന്ന തരത്തിലേക്ക് അവര്‍ മെച്ചപ്പെട്ടിരിക്കുന്നു. ഈയിടെ അയര്‍ലാന്റില്‍ സമാപിച്ച ത്രിരാഷ്ട്ര ടൂര്‍ണമെന്റിനിടെ അവര്‍ ന്യൂസിലാന്റിനെ ആധികാരികമായി തോല്‍പ്പിച്ചു. മഷ്റഫെ മുര്‍ത്തസയുടെ ക്യാപ്ടന്‍സിയില്‍ ഇറങ്ങുന്ന ടീമില്‍ ഷാകിബ് അല്‍ ഹസന്, മുഷ്ഫിഖുര്‍ റഹീം, മഹ്്മൂദുല്ല തുടങ്ങിയ പരിചയ സമ്പന്നരുണ്ട്. വ്യക്തികളെ അമിതമായി ആശ്രയിക്കുന്ന ടീമല്ലാത്തതിനാല്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുക എന്നത് ആര്‍ക്കും എളുപ്പമല്ല. മുസ്തഫിസുര്‍ റഹീമം, മഹ്ദി ഹസന്, റൂബല്‍ ഹുസൈന് തുടങ്ങിയവര്‍ ബൗളിങ് നിരയിലും ബംഗ്ലാദേശിന് കരുത്തുപകരുന്നു. ഇംഗ്ലണ്ടിലെ പിച്ചുകള്‍ ബാറ്റിങിനെ പിന്തുണക്കുന്നവയാണെന്നാണ് ഈയിടെ നടന്ന മത്സരങ്ങളില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. ഓവലില്‍ നടക്കുന്ന പകല്‍ മത്സരത്തില്‍ ടോസ് നേടുന്ന ടീം എതിരാളികളെ ബാറ്റിങിനയക്കാനാണ്സാധ്യത. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഓവലില്‍ ഏകദിനമൊന്നും നടന്നിട്ടില്ല എന്നതിനാല്‍ പിച്ചിന്റെ യഥാര്‍ത്ഥ സ്വഭാവം എന്തായിരിക്കുമെന്നറിയാന്‍ കളി തുടങ്ങേണ്ടി വരും.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
kerala
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.
കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.
kerala
കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍
കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍.
കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍. പാല് കൊടുക്കുന്നതിനിടെ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു, പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. കുട്ടിയെ പിന്നീട് കുടുംബത്തിന്റെ കൃഷിഭൂമിയില്‍ മറവ് ചെയ്തു.
ദിവസങ്ങള്‍ക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്ന് അവകാശപ്പെട്ട് കുട്ടിയുടെ പിതാവ് അധികൃതരെ സമീപിച്ചു.
ഇതേത്തുടര്‍ന്ന്, പോസ്റ്റ്മോര്‍ട്ടത്തിനായി ഉദ്യോഗസ്ഥര്‍ ഈ ആഴ്ച ആദ്യം മൃതദേഹം പുറത്തെടുത്തു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ചോദ്യം ചെയ്യലില്‍ തനിക്ക് ഭര്‍ത്താവിന്റെ കുട്ടിയെ ആവശ്യമില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭര്‍ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
-
kerala18 hours agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
india3 days agoഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു, ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി
-
india3 days agoപ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്
-
entertainment2 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
EDUCATION3 days agoപത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ, യുഎഇയിൽ പരീക്ഷ നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പിൽ മതം നോക്കി സ്ഥാനാർഥികളെ നിർത്താൻ ബിജെപി
-
kerala3 days agoപത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; വെട്ടിയത് ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം

