പോലീസ് സേനയില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ദുരുപയോഗം ചെയ്ത് കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഡിജിപി. വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവി അന്വേഷണം നടത്തുമെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി.
ഡിജിപിയോട് വിഷയത്തില്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണ പ്രതികരിച്ചിരുന്നു.
പോലീസിലെ കള്ളവോട്ട് : കണ്ടെത്തിയാല്‍ നടപടിയെന്ന് ഡിജിപി

Be the first to write a comment.