ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കര്‍ഷകനിയമങ്ങള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ് ബൊപ്പമ്മ, വി.രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കാനാകില്ല.

സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതില്‍ നിന്ന് തങ്ങളെ തടയാന്‍ ലോകത്ത് ഒരുശക്തിയ്ക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഹരജി പരിഗണിക്കവെ പറഞ്ഞു. നിയമത്തിന്റെ സാധുതയെ കുറിച്ച് മാത്രമല്ല, പ്രതിഷേധം ജീവനേയും സ്വത്തിനേയും ബാധിക്കുന്നവരുടെ സംരക്ഷണവും കണക്കിലെടുത്താണെന്ന് അധികാരപരിധിയില്‍ നിന്നുകൊണ്ട് പ്രശ്‌നത്തില്‍ ഇടപെടുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.