News
ഓസ്‌ട്രേലിയയില്‍ നാസി ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചാല്‍ തടവ്
നാസി ചിഹ്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ.

സിഡ്‌നി: നാസി ചിഹ്നങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങമേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. ഇത്തരം ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. തീവ്ര വലതുപക്ഷത്തിന്റെ പ്രവര്‍ത്തനം പുനഃരുജ്ജീവിപ്പിക്കുന്നതിനിടെ ഇത്തരം ഗ്രൂപ്പുകളെ അടിച്ചമര്‍ത്തുകയെന്നതാണ് നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് പ്രത്യേക നിയമനിര്‍മാണം പ്രഖ്യാപിച്ച് അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് ഡ്രെഫസ് പറഞ്ഞു.
നാസി പതാകകള്‍, ആം ബാന്‍ഡുകള്‍, ടി-ഷര്‍ട്ടുകള്‍, ചിഹ്നങ്ങള്‍ എന്നിവക്കും നാസി പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന ചിഹ്നങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി. ഹോളോകോസ്റ്റിന്റെ ഭീകരതയെ മഹത്വപ്പെടുത്തുന്ന ചിഹ്നങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ സ്ഥാനമില്ലെന്നും നാസികളുടെതായ ഒരു വസ്തുവും പ്രദര്‍ശിപ്പിക്കുന്നതിനും അതിന്റെ വില്‍പനയിലൂടെ ലാഭമുണ്ടാക്കുന്നതിനും ആരെയും അനുവദിക്കില്ലെന്നും മാര്‍ക്ക് ഡ്രെഫസ് പറഞ്ഞു. മതപരമായ ചടങ്ങുകളില്‍ സ്വസ്തിക് ചിഹ്നം പ്രദര്‍ശിപ്പിക്കുന്നതിന് തടസ്സമില്ല. കോവിഡ് മഹാമാരിയുടെ സമയത്ത് തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനുമായി നിയോ-നാസികള്‍ ലോക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങളിലേക്ക് കടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
kerala
എറണാകുളത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

എറണാകുളത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒരുപാട് നാളുകളായി അടഞ്ഞു കിടക്കുകയായിരുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിന്റെ ഉടമസ്ഥന്‍ ഒരു വൈദികനാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്.
kerala
വീണ്ടും മഴ; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് വീണ്ടും മഴ തുടര്‍ന്നേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഓഗസ്റ്റ് ഇരുപത്തിയഞ്ചോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. ഓഗസ്റ്റ് 26 ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ 26 ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കി; ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് കോടതി
പൊതുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്‍ കുറ്റക്കാര്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി.

വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കിയതിന് ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. പൊതുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്‍ കുറ്റക്കാര്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി.
നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. അനൂപ് ചാര്‍ജ് ചെയ്ത കേസിലാണ് പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 15000 രൂപ വീതം പിഴ ചുമത്തിയത്.
2023 ലെ പൊതുജനാരോഗ്യ നിയമത്തിലെ സെക്ഷന്‍ 21, 45, 53 വകുപ്പുകളുടെ ലംഘനമാണ് നടന്നത്. നിയമലംഘനം നടത്തുന്നത് തടയുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് നോട്ടീസിനാല്‍ നല്‍കിയിട്ടും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് കേസ് ചാര്‍ജ് ചെയ്തത്. ജില്ലയില്‍ പൊതുജനാരോഗ്യ നിയമം നിലവില്‍ വന്നതിനുശേഷം ആദ്യമായാണ് പിഴ ഈടാക്കുന്നത്.
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
india3 days ago
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുദര്ശന് റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് എം.കെ സ്റ്റാലിന്
-
india3 days ago
399 രൂപയ്ക്ക് ഓപ്പണ്‍എഐ; ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ പുറത്തിറക്കി
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: കരാറുകാരെ നിയമിച്ചു, വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
-
india3 days ago
യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
kerala3 days ago
യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
-
kerala2 days ago
പാലിയേക്കരയിലെ കുരുക്ക്
-
kerala1 day ago
ബിന്ദു പത്മനാഭന് തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്