ബെംഗളൂരുവില്‍ സ്വകാര്യ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി കോളജ് ക്യാമ്പസില്‍ ബലാത്സംഗത്തിനിരയായി. കോളജ് ക്യാമ്പസിലെ ആണ്‍കുട്ടികളുടെ ശുചിമുറിയില്‍വെച്ചാണ് സംഭവം. സംഭവത്തില്‍ അഞ്ചാം സെമസ്റ്റര്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ ഹനുമന്തനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 10 നാണ് സംഭവം നടന്നത്.
എഫ്‌ഐആര്‍ പ്രകാരം, ബി.ടെക് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പ്രതി ഉച്ചഭക്ഷണ സമയത്ത് വിദ്യാര്‍ഥിനിയെ വിളിക്കുകയും ആര്‍ക്കിടെക്ചര്‍ ബ്ലോക്കിന് സമീപം വരണമെന്ന് നിര്‍ബന്ധിക്കുകയുമായിരുന്നു. ഇരുവര്‍ക്കും മുന്നെ പരിചയമുണ്ടായിരുന്നു. വിദ്യാര്‍ഥിനിയെ ഇയാള്‍ നിര്‍ബന്ധിച്ച് ചുംബിക്കുകയും പുരുഷന്മാരുടെ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും വാതില്‍ പൂട്ടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ഒപ്പം തന്നെ വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ തകര്‍ത്തുകളയുകയും പ്രതി ചെയ്തു. ഒക്ടോബര്‍ 15 നാണ് വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കിയത്.