Connect with us

india

സ്വര്‍ണം, വെള്ളി, വസ്ത്രങ്ങള്‍ക്ക് വില കൂടും; ആദായനികുതി സ്ലാബ് കുറച്ചു

രാവിലെ മന്ത്രിസഭാ യോഗം ബജറ്റ് അംഗീകരിച്ചു. രാഷ്ട്രപതിയെ കണ്ടശേഷമാണ് മന്ത്രി പാര്‍ലമെന്റിലെത്തിയത്.

Published

on

തൊഴിലില്ലായ്മയെ മുഖവിലക്കെടുക്കാതെയും കോവിഡാനന്തരകാലത്തെ ജീവിതപ്രയാസങ്ങളെ തൃണവല്‍ഗണിച്ചുമുള്ള ബജറ്റ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചു. മന്ത്രി നിര്‍മല സീതാരാമന്‍രെ അഞ്ചാമത്തെ ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങളൊന്നുമില്ല. ആദായനികുതി സ്ലാബ് പുതുക്കിയതും കാര്‍ഷികമേഖലക്ക് പേരിന് ഫണ്ടുകള്‍ അനുവദിച്ചതുമാണ് പ്രത്യേകതകള്‍.സൗജന്യഭക്ഷണപദ്ധതി നീട്ടി. സാമ്പത്തികവളര്‍ച്ച 7.1 ശതമാനം പ്രതീക്ഷിക്കുന്നു. മന്ത്രി നിര്‍മല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായ സമ്പൂര്‍ണ ബജറ്റാണ്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:-

 • മൊബൈല്‍ ഫോണിന് വില കുറയും
 • സിഗരറ്റുകള്‍ക്ക് വില കത്തും
 • മൊബൈല്‍ ഉപകരണങ്ങള്‍ക്ക് വില കുറയും
 • സ്വര്‍ണം, വെള്ളി, വജ്രം എന്നിവക്ക്‌ വില കൂടും
 • കംപ്രസ്ഡ് ബയോഗ്യാസിന് വില കുറയും
 • വൈദ്യുതി വാഹനങ്ങള്‍ക്ക് വില കുറയും
 • കസ്റ്റംസ് ഡ്യൂട്ടി 13% മായി കുറയ്ക്കും
 • കര്‍ണാടകയ്ക്കായി 5,300 കോടി വരള്‍ച്ചാ സഹായം
 • വനിതകള്‍ക്കായി ചെറുകിട സാമ്പത്തിക പദ്ധതി
 • കണ്ടല്‍ക്കാടി സംരക്ഷണത്തിനായി മിഷ്ടി പദ്ധതി
 • അതിര്‍ത്തി ഗ്രാമങ്ങളില്‍ ടൂറിസം പദ്ധതികള്‍
 • അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ സഹായം
 • ലഡാക്കിലെ ഊര്‍ജ ഉത്പാദന പദ്ധതിക്കായി 20,700 കോടി
 • 2070 ല്‍ രാജ്യം പൂജ്യം ശതമാനം കാര്‍ബണ്‍ ബഹിര്‍ഗമനത്തിലെത്തിക്കും
 • ഗ്രീന്‍ ഹൈഡ്രജന്‍ ലക്ഷ്യത്തിനായി 19,700 കോടി
 • സംസ്ഥാനങ്ങള്‍ക്ക് പലിശ രഹിത വായ്പ ഒരു വര്‍ഷം കൂടി
 • 5ജി ആപ്പുകള്‍ നിര്‍മിക്കാനായി രാജ്യത്ത് 100 ലാബുകള്‍
 • ഗതാഗത മേഖലയ്ക്ക് 75000 കോടി അനുവദിക്കും
 • 50 വിമാനത്താവളങ്ങള്‍ നവീകരിക്കും
 • ഗോത്ര സംരക്ഷണത്തിനായി 15000 കോടി
 • മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകലവ്യ മോഡല്‍ റെസിഡെന്‍ഷ്യല്‍
 • വിദ്യാലയങ്ങളില്‍ 38000 അധികം അവസരം
 • ഗോത്രമേഖലയിലെ വളര്‍ച്ചയ്ക്കായി പിബിടിജി പദ്ധതി
 • തടവില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്ക് സഹായം
 • റെയില്‍ വേ മേഖലയ്ക്ക് 2.40 ലക്ഷം കോടി
 • ജമ്മുകശ്മീറിനെക്കുറിച്ച് പ്രത്യേകഫോക്കസ്.
 • കാര്‍ഷികമേഖലക്ക് ഡിജിറ്റല്‍ വിദ്യ
 • ചെറുധാന്യങ്ങളെ പ്രോല്‍സാഹിപ്പിക്കും
 • മില്ലെറ്റില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്
 • റാഗി, ബാദ്ര, പുട്ട്, ചാമ എന്നിവയില്‍ മുന്നില്‍
 • കാര്‍ഷികവായ്പാ പരിധി 20 ലക്ഷം രൂപ
 • ചെറുകിട കര്‍ഷകര്‍ക്കും ചെറുധാന്യകര്‍ഷകര്‍ക്കും പ്രോല്‍സാഹനം
 • പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം പദ്ധതികള്‍
 • ടൂറിസം രംഗത്ത് വന്‍ ജോലി സാധ്യത
 • കാര്‍ഷിക മേഖലിയലെ സ്ത്രീകളുടെ വികസനത്തിനായി പദ്ധതി
 • സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായ വികസന പദ്ധതികള്‍
 • കാര്‍ഷിക വായ്പാ 20ലക്ഷം കോടി
 • ചെറുകിട കര്‍ഷകര്‍ക്കും ചെറുധാന്യകര്‍ഷകര്‍ക്കും പ്രോല്‍സാഹനം
 • 2014 മുതല്‍ നിര്‍മിച്ചത് 157 നഴ്‌സിങ് കോളേജുകള്‍
 • മത്സ്യമേഖലയ്ക്ക് 6000 കോടി
 • വിദ്യാഭ്യാസ മേഖലയില്‍ കരിക്കുല പരിഷ്‌കരണം ശാസ്ത്രീയമായി നടപ്പാക്കും
 • ഔഷധ ഗവേഷണ പദ്ധതികള്‍
 • 63000 സഹകരണ സംഘങ്ങള്‍ സാങ്കേതികവത്കരിക്കും
 • അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യും
 • കുട്ടികള്‍ക്കായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി

ബജറ്റ് അവതരണത്തിന്റെ ലക്ഷ്യങ്ങള്‍
1. എല്ലാവര്‍ക്കും വികസനം
2. കാര്‍ഷിക വികസനം
3. യുവജന ക്ഷേമം
4. സാമ്പത്തിക സ്ഥിരത
5. ലക്ഷ്യം സാക്ഷാത്കാരം

6. അടിസ്ഥാന സൗകര്യം
7. സാധ്യത ഉറപ്പാക്കല്‍

 

 

 

 

crime

ബംഗളൂരുവില്‍ ഓടിക്കൊണ്ടിരുക്കുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേര്‍ അറസ്റ്റില്‍

പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു

Published

on

ബംഗളൂരു നഗരത്തില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം. പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു.

കൊറമംഗളയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പമിരിക്കുകയായിരുന്നു പെണ്‍കുട്ടി. പാര്‍ക്കില്‍ രാത്രി വൈകിയും ഇരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയോടും സുഹൃത്തിനോടും പ്രതികളിലൊരാള്‍ പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്ത് മടങ്ങിയതിന് പിന്നാലെ ഇയാള്‍ തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു.

Continue Reading

india

മോദിയുടെ ബിരുദ വിവരങ്ങൾ നൽകേണ്ട: അരവിന്ദ് കെജ്‌രിവാളിന് പിഴ വിധിച്ചു ഗുജറാത്ത് ഹൈക്കോടതി

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി.

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്.എന്നാൽ സർവകലാശാലയെ കേൾക്കാതെ ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് ഇന്നത്തെ വിധി.

Continue Reading

india

ഔറംഗാബാദ് സംഘർഷം; പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാൾ മരിച്ചു

സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു

Published

on

മഹാരാഷ്ട്രയിലെ സമ്പാജി നഗറിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പ്പിൽ പരിക്കേറ്റയാൾ മരിച്ചു.രാം നവമി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ പൊലീസിന്റെത് അടക്കം 14 ഓളം വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ ആയതോടെയാണ് പോലീസ് വെടിവച്ചത്.സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തു.

Continue Reading

Trending