തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തദ്ദേശതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും വിലവര്‍ധന സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.
പാല്‍വിലയില്‍ നേരിയ വര്‍ധനവുണ്ടാകുമെന്നും, ലിറ്ററിന് നാല് രൂപ വരെ കൂടാനാണ് സാധ്യത എന്നും മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു. പാല്‍വില പുതുക്കേണ്ടത് മില്‍മയുടെ ഉത്തരവാദിത്വമാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മില്‍മ ഇതിനായി വിലവര്‍ധന സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ വില കൂട്ടാനുള്ള സാഹചര്യമില്ലെന്നും, പുതുക്കിയ പാല്‍വില 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.