തിരുവനന്തപുരം: മദ്യത്തിനു വില കൂട്ടണമെന്ന് ബെവ്‌കോയുടെ ശുപാര്‍ശ. മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 20-30 ശതമാനം വില വര്‍ധിപ്പിക്കണമെന്നാണ് മദ്യനിര്‍മാണ കമ്പനികള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ 7% വില വര്‍ധന ബെവ്‌കോ അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ചാല്‍ വില വര്‍ധന നടപ്പിലാകും. വിവിധ ബ്രാന്‍ഡുകളുടെ വില 15 മുതല്‍ 90 രൂപ വരെ വര്‍ധിക്കും.