Connect with us

News

കാനഡക്ക് തിരിച്ചടി നയതന്ത്രപ്രതിനിധിയെ ഇന്ത്യയും പുറത്താക്കി

കനേഡിയന്‍ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ.

Published

on

കനേഡിയന്‍ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് ഹിജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയാണ് ഇന്ത്യ തിരിച്ചടിച്ചത്. അഞ്ചുദിവസത്തിനകം ഉദ്യോഗസ്ഥനോട് നാടുവിടാനും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അനാവശ്യമായി ഇടപെടുന്നതിനുള്ള ആശങ്ക ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര വിദേശകാരമെന്ത്രാലയം നടപടി സ്വീകരിച്ചത്.

ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാറിനെ കാനഡ നേരത്തെ പുറത്താക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പാടത്ത് മണ്ണ് ഇളകിയനിലയില്‍, ഒരാളുടെ കാല്‍ കണ്ടെത്തി; ഷോക്കേറ്റ യുവാക്കളെ കുഴിച്ചിട്ട സ്ഥലം ഉടമ കസ്റ്റഡിയില്‍

കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു പ്രാഥമിക വിവരം

Published

on

പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ ഷോക്കേറ്റ് മരിച്ചവരുടേതെന്ന് സംശയം. സ്ഥലം ഉടമ അനന്തനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങള്‍ നാളെ പുറത്തെടുക്കുമെന്ന ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയില്‍നിന്നു ഷോക്കേറ്റാണു യുവാക്കള്‍ മരിച്ചതെന്നാണു പ്രാഥമിക വിവരം. ഇയാള്‍ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ നിഗമനം.

കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപത്തെ നെല്‍പാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് സൂചന. ഞായറാഴ്ച രാത്രി വെനേലി ഭാഗത്തുണ്ടായ അടിപിടിക്കേസുമായി ബന്ധപ്പെട്ട് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിന്‍, അജിത്ത് എന്നിവര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു.

പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. ഇതിന് ശേഷം ഇന്നലെ പൊലീസ് അന്വേഷിച്ച് വരുന്നു എന്ന് മനസിലാക്കി മറ്റൊരിടത്തേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Continue Reading

kerala

വാഹനങ്ങളുടെ ആര്‍.സിയും എടിഎം കാര്‍ഡ് രൂപത്തിലേക്ക്; പെറ്റ് ജി കാര്‍ഡ് അച്ചടി ഒക്ടോബര്‍ നാല് മുതല്‍

വ്യാഴാഴ്ചമുതല്‍ അപേക്ഷ സ്വീകരിക്കും

Published

on

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും (ആര്‍.സി.) ഡ്രൈവിങ് ലൈസന്‍സുപോലെ ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള പെറ്റ് ജി കാര്‍ഡിലേക്ക് മാറുന്നു. വ്യാഴാഴ്ചമുതല്‍ അപേക്ഷ സ്വീകരിക്കും. ഒക്ടോബര്‍ നാലുമുതല്‍ വിതരണം ആരംഭിക്കും. ഡ്രൈവിങ് ലൈസന്‍സ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിലാണ് ഇവയും തയ്യാറാക്കുക.

ഓഫീസുകളില്‍ ആര്‍.സി. ലാമിനേറ്റഡ് കാര്‍ഡുകളില്‍ തയ്യാറാക്കുന്ന രീതി അവസാനിപ്പിക്കും. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഒക്ടോബര്‍ മൂന്നിനുമുമ്പ് തീര്‍ക്കാന്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കി. സാങ്കേതിക പ്രശ്‌നങ്ങളാല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവയ്ക്ക് പെറ്റ് ജി കാര്‍ഡിന്റെ തുകകൂടി അടയ്‌ക്കേണ്ടിവരും. എ.ടി.എം. കാര്‍ഡിന്റെ മാതൃകയില്‍ പഴ്സില്‍ ഒതുങ്ങുന്നതാണ് പുതിയ ആര്‍.സി.

ഇവയ്ക്ക് 200 രൂപയും രജിസ്റ്റേഡ് തപാല്‍ ഫീസും അധികംനല്‍കണം. ലാമിനേറ്റഡ് കാര്‍ഡുകള്‍ക്ക് ഇതുവരെ ഫീസ് ഈടാക്കിയിരുന്നില്ല. സീരിയല്‍ നമ്പര്‍, യു.വി. ചിഹ്നങ്ങള്‍, ഗില്ലോച്ചെ പാറ്റേണ്‍, ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യു.ആര്‍. കോഡ് എന്നിങ്ങനെ അത്യാധുനിക സുരക്ഷാസംവിധാനങ്ങളെല്ലാം പുതിയ ആര്‍.സി.യിലുണ്ടാകും.

പെറ്റ് ജി കാര്‍ഡ് രൂപത്തിലേക്ക് വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറുന്നതോടെ ഇടനിലക്കാരുടെ കൈകടത്തലുകള്‍ ഇല്ലാതാകുമെന്നതാണ് പ്രധാന നേട്ടമായി വിലയിരുത്തിയിരുന്നത്. ഓഫീസുകളില്‍ നിന്നും ഓണ്‍ലൈനില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും തേവരയിലെ കേന്ദ്രത്തില്‍ നിന്നും ആര്‍.സി. അച്ചടിച്ച് വിതരണം ചെയ്യുന്നതെന്നായിരുന്നു മുന്‍പ് പുറത്തുവന്ന വിവരം.

ഇടനിലക്കാര്‍ ഏല്‍പ്പിക്കുന്ന അപേക്ഷകള്‍ പെട്ടെന്നുതീര്‍പ്പാക്കി ആര്‍.സി. വിതരണം ചെയ്യുന്നുവെന്ന പരാതി ഈ സംവിധാനത്തിലേക്ക് മാറുന്നതോടെ ഇല്ലാതാകുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ഇതോടെ കുറയും. ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി മറ്റുജോലികളിലേക്ക് വിന്യസിക്കാനാകും.

ഏപ്രില്‍ 21 മുതലാണ് ഡ്രൈവിങ് ലൈസന്‍സ് അച്ചടി തേവരയിലേക്ക് മാറ്റിയത്. ദിവസം 25,000 ലൈസന്‍സുകള്‍വരെ അച്ചടിക്കുന്നുണ്ട്. ഓഫീസുകളില്‍ നിന്ന് നേരിട്ടുനല്‍കിയിരുന്നപ്പോള്‍ ദിവസം പരമാവധി 5000 ലൈസന്‍സുകളാണ് നല്‍കിയിരുന്നത്. നിലവിലുള്ള ലൈസന്‍സുകള്‍ പെറ്റ് ജി കാര്‍ഡിലേക്ക് അടുത്ത മെയ് മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ട്.

Continue Reading

crime

പീഡനക്കേസ്​ പ്രതികളെ സഹായിച്ചതായി റിപ്പോർട്ട്: പീരുമേട് ഡിവൈ.എസ്​പിക്ക് സസ്​പെൻഷൻ

കട്ടപ്പനയിലെ സ്വര്‍ണവ്യാപാരി, അതിഥി തൊഴിലാളിയായ യുവതിയെ കുമളിയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ വ്യാപാരിയെ അറസ്റ്റു ചെയ്യരുതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കുര്യാക്കോസ് നിര്‍ദേശം നല്‍കിയിരുന്നു

Published

on

പീഡനക്കേസ് പ്രതികളെ സംരക്ഷിച്ച പീരുമേട് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍. ജെ.കുര്യാക്കോസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കട്ടപ്പനയിലെ സ്വര്‍ണവ്യാപാരി, അതിഥി തൊഴിലാളിയായ യുവതിയെ കുമളിയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ വ്യാപാരിയെ അറസ്റ്റു ചെയ്യരുതെന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് കുര്യാക്കോസ് നിര്‍ദേശം നല്‍കിയിരുന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സ്ത്രീ​ക​ളെ വ​ല​യി​ലാ​ക്കി പീ​ഡ​ന​വും പ​ണം ത​ട്ടി​യെ​ടു​ക്ക​ലും പ​തി​വാ​ക്കി​യ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പീ​രു​മേ​ട് ഡി​വൈ.​എ​സ്.​പി ജെ. ​കു​ര്യാ​ക്കോ​സി​നെ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ്​​ ചെയ്തത്.

Continue Reading

Trending