Connect with us

Cricket

കിവീസിനെ തകര്‍ത്ത് രോഹിതിനും ഇന്ത്യക്കും കിരീടം

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ഇന്ത്യ ചാമ്പ്യന്മാര്‍

Published

on

ഏകദിന ക്രിക്കറ്റില്‍ കിവീസിനെ തകര്‍ത്തെറിഞ്ഞ് ചാമ്പ്യന്‍സ് ട്രോഫി അടിച്ചെടുത്ത് ഇന്ത്യ. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ അരങ്ങേറിയ വാശിയേറിയ കലാശപ്പോരില്‍ ന്യൂസിലാന്‍ഡിനെ നാല് വിക്കറ്റിന് കീഴടക്കിയാണ് രോഹിതിന്റെ നീലപട ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടത്. മിന്നും ബാറ്റിങ്ങുമായി ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച നാകയന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയ ശില്‍പി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. തകര്‍പ്പന്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്ന് നയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് തുണയായത്. രോഹിത് 83 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 76 റണ്‍സെടുത്തു. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം രോഹിത് പടുത്തുയര്‍ത്തിയ സെഞ്ചറി കൂട്ടുകെട്ടും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ഇന്ത്യയുടെ രണ്ടാമത്തെ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ്. 12വര്‍ഷം മുന്‍പ് 2013ലാണ് ഇന്ത്യ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്നത്. രണ്ട് ലോകകപ്പ് കിരീടങ്ങള്‍(1983,2011) ഉള്‍പ്പെടെ ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തുന്ന നാലാമത്തെ വിശ്വകിരീടം കൂടിയാണിത്.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് നായകന്‍ രോഹിത് ശര്‍മ നല്‍കിയത്. രോഹിത്-ഗില്‍ ഓപണിങ് കൂട്ടുക്കെട്ട് 18.4 ഓവറില്‍ 105 റണ്‍സില്‍ നില്‍കെയാണ് പിരിയുന്നത്. ശ്രേയസ് അയ്യര്‍ (62 പന്തില്‍ 48), ശുഭ്മന്‍ ഗില്‍ (50 പന്തില്‍ 31), അക്ഷര്‍ പട്ടേല്‍ (40 പന്തില്‍ 29), വിരാട് കോലി (ഒന്ന്), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 18) എന്നിവരാണു പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യ സെഞ്ചറി കൂട്ടുകെട്ടുമായി മുന്നേറവേ, സ്‌കോര്‍ 105 ല്‍ നില്‍ക്കെ ശുഭ്മന്‍ ഗില്ലിനെ മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സ് വീണ്ടുമൊരു ‘അദ്ഭുത’ ക്യാച്ചിലൂടെ പുറത്താക്കിയത് നിര്‍ണായകമായി.

ബ്രേസ്‌വെല്ലിന്റെ പന്തില്‍ കോലി പുറത്തായത് ആരാധകരെ തളര്‍ത്തി. രണ്ടു പന്തു നേരിട്ട് ഒറ്റ റണ്ണെടുത്താണ് കോലി മടങ്ങിയത്. സെഞ്ചറിയിലെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന രോഹിത് ശര്‍മ, ഇടയ്ക്ക് റണ്‍നിരക്കിലുണ്ടായ വര്‍ധനവിന്റെ സമ്മര്‍ദ്ദത്തില്‍ അനാവശ്യ ഷോട്ടിനു പോയാണ് വിക്കറ്റു കളഞ്ഞത്. 27-ാം ഓവറില്‍ രചിന്‍ രവീന്ദ്രയെ സ്റ്റെപ് ഔട്ട് ചെയ്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ച രോഹിത്തിനെ പന്തു പിടിച്ചെടുത്ത കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റംപ് ചെയ്തു പുറത്താക്കി.

പിന്നീട് അക്ഷര്‍ പട്ടേലും ശ്രേയസും അയ്യരും ചേര്‍ന്ന് നടത്തിയ യുദ്ധം ഇന്ത്യയ്ക്കു തുണയായി. 71 പന്തുകള്‍ നേരിട്ട് 65 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്്. 48 റണ്‍സെടുത്ത ശ്രേയസ് അയ്യരെ രചിന്‍ രവീന്ദ്ര തകര്‍പ്പനൊരു ക്യാച്ചിലൂടെയാണു പുറത്താക്കിയത്. 40.5 ഓവറുകളിലാണ് ഇന്ത്യ 200 കടന്നത്. സ്പിന്നര്‍ മിച്ചല്‍ ബ്രേസ്‌വെല്ലിനെ സിക്‌സര്‍ പറത്താനുള്ള അക്ഷര്‍ പട്ടേലിന്റെ ശ്രമം വില്‍ ഒറൂക്കിന്റെ ക്യാച്ചായി അവസാനിച്ചതോടെ ഇന്ത്യ വീണ്ടും പതറി.

ഹാര്‍ദിക് പാണ്ഡ്യ തകര്‍പ്പന്‍ സിക്‌സറും ഫോറും സഹിതം ആത്മവിശ്വാസം പകര്‍ന്നെങ്കിലും, സ്‌കോര്‍ 241ല്‍ നില്‍ക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്തായി. കൈല്‍ ജെയ്മിസന്റെ പന്തില്‍ ബൗണ്ടറിക്കു ശ്രമിച്ച പാണ്ഡ്യ, ജെയ്മിസനു തന്നെ ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. 33 പന്തില്‍ പുറത്താകാതെ 34 റണ്‍സെടുത്ത കെ.എല്‍ രാഹുലും ഒമ്പത് റണ്‍സെടുത്ത രവീന്ദ്ര ജദേജയും ലക്ഷ്യം കണ്ടാണ് മടങ്ങിയത്.

നേരെത്ത, 63 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന്റെയും മിഖായേല്‍ ബ്രേസ് വെല്ലിന്റെ (40 പന്തില്‍ പുറത്താകാതെ 53 ) ഇന്നിങ്‌സാണ് കിവീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

വില്‍യങ് (15), രചിന്‍ രവീന്ദ്ര (37), കെയിന്‍ വില്യംസണ്‍ (11), ടോം ലതാം(14) ഗ്ലെന്‍ ഫിലിപ്‌സ് (34), മിച്ചല്‍ സാന്റര്‍ (8) എന്നിവരാണ് പുറത്തായത്. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

Cricket

തിമിര്‍ത്താടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തി

167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു.

Published

on

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫോം കളി. ലക്‌നൗവിനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ചെന്നൈ നിറഞ്ഞാടിയത്. 167 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.3 ഓവറില്‍ മറികടന്നു. പുറത്താക്കാതെ 26 റണ്‍സ് എടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ഭാവി വിജയത്തിലേക്ക് എത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 166 റണ്‍സ് എടുത്തത്. 63 റണ്‍സ് എടുത്ത നായകന്‍ ഋഷഭ് പന്താണ് ലക്‌നൗവിന്റെ ടോപ് സ്‌കോര്‍. 5 തുടര്‍ത്തോല്‍വികള്‍ക്ക് ശേഷമാണ് ചെന്നൈ ജയിക്കുന്നത്. അതേസമയം, ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് ലക്‌നൗ നഷ്ടപ്പെടുത്തിയത്.

അതേസമയം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എട്ടു പോയിന്റുമായി നാലാം സ്ഥാനത്താണ്. ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.

 

Continue Reading

Cricket

ചെന്നൈക്ക് തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ജയക്കളം തീര്‍ത്ത് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി.

Published

on

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. എട്ട് വിക്കറ്റിന് കൊല്‍ക്കത്ത ചെന്നൈയെ തകര്‍ത്തെറിഞ്ഞു. അതേസമയം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ നേടാനായുള്ളൂ. 104 റണ്‍സ് വിജയലക്ഷ്യം 59 ബോളുകള്‍ ബാക്കിനില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

31 റണ്‍സെടുത്ത ശിവം ദുബെയ്ക്ക് മാത്രമാണ് ചെന്നൈയുടെ ടീമില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായുള്ളൂ. അതേസമയം ധോണി ഒരു റണ്‍സെസടുത്താണ് മടങ്ങിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നല്ല ഫോമിലായിരുന്നു. 44 റണ്‍സെടുത്ത സുനില്‍ നരെയ്ന്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിങ് നിരയെ 20 ഓവറില്‍ 9 വിക്കറ്റ് വീഴ്ത്തി വെറും 103 റണ്‍സില്‍ പിടിച്ചു നിര്‍ത്തിയ കെകെആര്‍ വിജയ ലക്ഷ്യം 10.1 ഓവറില്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ സുനില്‍ നരെയ്ന്‍ ബൗളിങില്‍ സ്റ്റാറായി നിന്നപ്പോള്‍ ചെന്നൈ ബാറ്റിങ് നിര പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

Trending