പൂനെ: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ പരാജയം. 333 റണ്‍സിന് ഇന്ത്യ ഓസിസിന് അടിയറവു പറഞ്ഞു. 2004ന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഓസ്‌ട്രേലിയയുടെ ആദ്യ വിജയമാണിത്. ഓസിസ് മുന്നോട്ടുവെച്ച 441 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 107 റണ്‍സിന് ഓള്‍ഔട്ടായി.

4

ആദ്യ ഇന്നിങ്‌സിലെ മികവ് രണ്ടാം ഇന്നിങ്‌സിലും നിലനിര്‍ത്തിയ ഓസിസിന്റെ സ്പിന്നര്‍ സ്റ്റീവ് ഒക്കീഫെക്കു മുന്നില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റു വീഴ്ത്തിയ ഒക്കീഫെ രണ്ട് ഇന്നിങ്‌സിലുമായി 12 വിക്കറ്റുകള്‍ സ്വന്തമാക്കി. നഥാന്‍ ലിയോണിന് നാലു വിക്കറ്റ് ലഭിച്ചു. ആദ്യ ഇന്നിങ്‌സിനേക്കോള്‍ രണ്ടു റണ്‍സ് അധികം കൂട്ടിചേര്‍ക്കാന്‍ കോഹ്‌ലിക്കും സംഘത്തിനും സാധിച്ചതു മാത്രമാണ് ഇന്ത്യക്കു എടുത്തു പറയേണ്ട ‘നേട്ടം’.

2

3