ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തില്‍ ഇന്ത്യന്‍ നിലപാട് വിമര്‍ശിച്ച് കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല.

‘ഇതൊരു വൃത്തിക്കെട്ട ആനന്ദമാണ് ‘ ഇന്ത്യയുടെ നിലപാടിനെ വിമര്‍ശിച്ച് ഉമര്‍ അബ്ദല്ല ട്വിറ്ററില്‍ കുറിച്ചു. ഇത്തരം നിലപാടുകള്‍കളെ രൂക്ഷമായി വിമര്‍ശിച്ചൊരു കാലം ഇന്ത്യക്കുണ്ടായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജറുസലേം വിഷയത്തില്‍ നൂറ്റാണ്ടുകളായി അമേരിക്ക പിന്തുടരുന്ന നയത്തെയാണ് ട്രംപ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരില്‍ രൂക്ഷ വിമര്‍ശനം ഇന്ത്യയില്‍ നിന്നുയരുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും ഒരു തരം വൃത്തിക്കെട്ട ആനന്ദത്തിലാണ്. ഇന്ത്യ മൂലങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടൊരു കാലമുണ്ടായിരുന്നു.

ഇന്ത്യയുടെ നിലപാടുകള്‍ സ്വന്തമായി രൂപപ്പെടുത്തി എടുത്തതാണെന്നും അതില്‍ മൂന്നാമതൊരു രാജ്യത്തിന്റെയും പങ്കില്ലെന്നുമായിരുന്നു വിദേശ കാര്യ വാക്താവ് രവീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.