Connect with us

india

യു എന്നില്‍ ഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി ഇന്ത്യ

പാകിസ്ഥാന്‍ ഭീകരരെയും അവരുടെ സ്ഥാപനങ്ങളെയും ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും യുഎസിന്റെയും ശ്രമങ്ങള്‍ ചൈന ആവര്‍ത്തിച്ച് തടയുന്ന പശ്ചാത്തലത്തിലാണ് രുചിരയുടെ പ്രസ്താവന.

Published

on

ഐക്യരാഷ്ട്രസഭയില്‍ ഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി ഇന്ത്യ. തീവ്രവാദം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണ്. മുംബൈ ഭീകരാക്രമണത്തില്‍ 26 വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണങ്ങള്‍ക്ക് തടയിടാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ തടയിടുകയാണെന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. പാകിസ്ഥാന്‍ ഭീകരരെയും അവരുടെ സ്ഥാപനങ്ങളെയും ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും യുഎസിന്റെയും ശ്രമങ്ങള്‍ ചൈന ആവര്‍ത്തിച്ച് തടയുന്ന പശ്ചാത്തലത്തിലാണ് രുചിരയുടെ പ്രസ്താവന.

ഉത്തരവാദികളെ സ്വതന്ത്രമായി വിഹരിക്കാനും രാജ്യത്തിനെതിരെ കൂടുതല്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്താന്‍ അനുവദിച്ചുവെന്നും രുചിര കൂട്ടിച്ചേര്‍ത്തു. പാക് ഭീകരരായ ഹാഫിസ് തല്‍ഹ സയീദ്, ലഷ്‌കറെ തൊയ്ബ നേതാവ് ഷാഹിദ് മെഹ്മൂദ്, ലഷ്‌കറെ തൊയ്ബ ഭീകരന്‍ സാജിദ് മിര്‍, ജെയ്‌ഷെ മുഹമ്മദ് നേതാവ് അബ്ദുള്‍ റൗഫ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ യുഎന്നിന്റെ കരിമ്പട്ടികയില്‍പ്പെടുത്തി ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടേയും യുഎസിന്റേയും നീക്കം ചൈന തടഞ്ഞുവെന്നും രുചിക കാംബോജ് പറഞ്ഞു.

2022 ലെ തീവ്രവാദ വിരുദ്ധ സമിതിയുടെ (സിടിസി) ചെയര്‍മാനെന്ന നിലയില്‍, കമ്മിറ്റിക്ക് അതിന്റെ ചുമതല ഫലപ്രദമായി നിറവേറ്റാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് കാംബോജ് പറഞ്ഞു. കഴിഞ്ഞ മാസം മുംബൈയിലും ന്യൂഡല്‍ഹിയിലും സിടിസിയുടെ പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിച്ചതിന്റെ ബഹുമതി ഇന്ത്യാ ഗവണ്‍മെന്റിനുണ്ടെന്നും അവര്‍ വ്യക്തമാക്കി.

india

‘വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞ 10 വർഷമായി രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവുകൾ മായ്ക്കൂ’: രാഹുൽ ഗാന്ധി

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ആശംസയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. വെറുപ്പിനെ പരാജയപ്പെടുത്തുക, ഓരോ കോണിലും സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വരും തലമുറകളുടെയും ഭാവി തീരുമാനിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി രാഷ്ട്രത്തിന്റെ ആത്മാവിനേറ്റ മുറിവുകളില്‍ നിങ്ങളുടെ വോട്ടിന്റെ ബാം പുരട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തണണെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.

Continue Reading

india

മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം; ബി.ജെ.പി സ്ഥാനാർഥി വിവാദത്തിൽ, വിഡിയോ

ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മാധവി ലതയാണ് മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്.

Published

on

മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ച ബി.ജെ.പി നേതാവിന്റെ നടപടി വിവാദത്തില്‍. ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മാധവി ലതയാണ് മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്. ബുധനാഴ്ച നടന്ന രാമനവമി ഘോഷയാത്രക്കിടെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.

വിഡിയോയില്‍ മാധവി കൈകള്‍ മടക്കി മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന രീതിയിലുള്ള ആംഗ്യം കാണിക്കുകയായിരുന്നു. വെള്ളത്തുണി കൊണ്ട് മറച്ച പള്ളിക്ക് നേരെയായിരുന്നു അവര്‍ പ്രതീകാത്മകമായി അമ്പെയ്തത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി.

പ്രകോപിപ്പിക്കുന്ന നീക്കങ്ങളാണ് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ഉവൈസി പറഞ്ഞു. എനിക്ക് പറയാനുള്ളത് ഇവിടത്തെ യുവാക്കളോടാണ്. ഹൈദരാബാദിലെ സമാധാനം തകര്‍ക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ കണ്ടില്ലേ.

ഇതിനെതിരായി വേണം നിങ്ങള്‍ വോട്ട് ചെയ്യാന്‍. ഹൈദരാബാദിലെ ജനങ്ങളെ നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമം. ഇതാണോ മോദിയുടെ എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടേയും വികസനമെന്ന നയമെന്നും ഉവൈസി ചോദിച്ചു.

Continue Reading

india

പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുന്നു: രേവന്ത് റെഡ്ഢി

തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

Published

on

മുഖ്യമന്ത്രി പിണറായി വിജയനും മകളും കേരളത്തെ കട്ടുമുടിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവും മക്കളും എങ്ങനെ കൊള്ളയടിച്ചോ അതുപോലെയാണ് പിണറായിയും കുടുംബവും കേരളത്തിൽ ചെയ്യുന്നത്.

ഈ അഴിമതി കാരണം നരേന്ദ്രമോദിക്കെതിരെ പോരാടാൻ പിണറായിക്കു കഴിയുന്നില്ലന്നും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ കല്ലറയിൽ നടന്ന പൊതുയോഗത്തിൽ രേവന്ത് റെഡ്ഢി പറഞ്ഞു. മോദിക്ക് വേണ്ടി യുഡിഎഫിനെ പരാജയപ്പെടുത്താൻ ആണ് പിണറായി വിജയന്റെ ശ്രമം. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കേരളത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending