ദഡര്‍ബന്‍: ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നായകന്‍ ഡൂപ്ലസിയുടെ സെഞ്ച്വറിയുടെ മികവില്‍ നേടിയ 270 റണ്‍സ് വിജയ ലക്ഷ്യം 45.3 ഓവറില്‍ ഇന്ത്യ മറികടന്നു. സെഞ്ചുറി നേടിയ വിരാട് കോലിയും അര്‍ധസെഞ്ചുറി നേടിയ അജിന്‍ക്യ രഹാനെയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 86 പന്തില്‍ 79 റണ്‍സുമായാണ് രഹാനെ മടങ്ങിയത്. വിരാട് കോഹ്‌ലി 119 പന്തില്‍ 112 റണ്‍സ് നേടിപുറത്തായി. പരമ്പരയിലെ ആദ്യ ജയത്തോടെ ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയിച്ചിട്ടില്ലെന്ന ചീത്തപ്പേരും ഇന്ത്യ മായ്ച്ചു കളഞ്ഞു. എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്.

നായകന്‍ ഫാ ഡുപ്ലസിസിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞ് വീഴുമ്പോള്‍ നായകന്റെ ഉത്തരവാദിത്ത്വവുമായി ബാറ്റേന്തിയ ഡൂപ്ലസി 120 റണ്‍സ് സ്വന്തമാക്കിയാണ് അവസാനത്തില്‍ മടങ്ങിയത്. നായകന്റെ ഇന്നിംഗ്‌സ് മാറ്റിനിര്‍ത്തിയാല്‍ അടുത്ത ടോപ് സ്‌ക്കോറര്‍ 37 റണ്‍സ് എന്നുള്ളതാണെന്ന് മനസ്സിലാക്കുമ്പോഴറിയാം ഡൂപ്ലസിയുടെ മികവ്. മന്ദഗതിയില്‍ പ്രതികരിച്ച പിച്ചില്‍ റണ്‍വേട്ട എളുപ്പവുമായിരുന്നില്ല. നിശ്ചയദാര്‍ഡ്യമായിരുന്നു ഡൂപ്ലസിയുടെ ഇന്നിംഗ്‌സിന്റെ സവിശേഷത.

തുടക്കത്തില്‍ തന്നെ മുന്‍നിരക്കാര്‍ ഇന്ത്യന്‍ സ്പിന്നില്‍ വീണപ്പോള്‍ കടന്നാക്രമണത്തിന് മുതിരാതെ അതെല്ലാം അവസാനത്തിലേക്ക് മാറ്റിവെച്ചായിരുന്നു അദ്ദേഹം ഇന്നിംഗ്‌സ് പേസ് ചെയ്തത്. ടെസ്റ്റ് പരമ്പരയില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ടവരായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍മാരെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയതിന് ശേഷം ഇതാദ്യമായി ഇന്ത്യന്‍ സ്പിന്നര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നു. 20 ഓവറില്‍ 79 റണ്‍സ് മാത്രം നല്‍കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍ അഞ്ച് വിലപ്പെട്ട വിക്കറ്റുകളാണ് വീഴ്ത്തിയത്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നീ ന്യൂ ബോള്‍ ബൗളര്‍മാരെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ കാര്യമായി പരിഗണിക്കാതെ വന്നപ്പോള്‍ നായകന്‍ വിരാത് കോലി വളരെ നേരത്തെ തന്നെ യൂസവേന്ദ്ര ചാഹലിനെ കൊണ്ടുവന്നു.

ആദ്യ 14 ഓവറില്‍ ആതിഥേയര്‍ ഒരു വിക്കറ്റിന് 79 റണ്‍സ് എന്ന നിലയില്‍ ശക്തമായി പോവുമ്പോഴായിരുന്നു ചാഹലിന്റെ വരവ്. കൂട്ടിന് കുല്‍ദീപും വന്നപ്പോള്‍ ദക്ഷിണാഫ്രിക്ക വളരെ പെട്ടെന്ന് അഞ്ച് വിക്കറ്റിന് 134 റണ്‍സ് എന്ന നിലയിലായി. ഇവിടെ നിന്നുമാണ് ഡൂപ്ലസി നായകന്റെ ഇന്നിംഗ്‌സ് കാഴ്ച്ചവെച്ചത്. 2017 ജൂണില്‍ അവസാന ഏകദിനം കളിച്ച ക്രിസ് മോറിസ് നായകന് നല്ല പിന്തുണ നല്‍കി. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 74 റണ്‍സ് നേടി.

 

Number 33 💪💪💪 and first in South africe. What a knock @imVkohli 👏👏. The run machine. #SAvIND #TeamIndia #runmachine #vk #Kohli pic.twitter.com/3uiltxV2hB

— Anudeep Ega (@anudeep2012) February 1, 2018