ഏകദിന ശൈലിയില്‍ ബാറ്റു വീശി ഗംഭീര്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ന്യൂസിലാന്റിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യ ജയത്തിലേക്ക്. ആദ്യ ഇന്നിങ്‌സില്‍ കിവീസിനെ ഒതുക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 111/2 എന്ന ശക്തമായ നിലയിലാണ് 369 റണ്‍സ് ലീഡ്. ഗംഭീറിന്റെ അര്‍ദ്ധ ശതകം തന്നെയായിരുന്നു ഇന്നു ആദ്യ സെഷനിലെ പ്രത്യേകത. പ്രതാപകാലത്തെ അനുസ്മരിപ്പിച്ച ബാറ്റിങ് പ്രകടനത്തിനു ചാരുതയേകി ഡബിളിലൂടെയായിരുന്നു ഫിഫ്റ്റി തികച്ചത്. തിരിച്ചുവരവിന്റെ സമ്മര്‍ദ്ദം പ്രകടിപ്പിക്കാതെ ബാറ്റു ചെയ്ത താരം ഫിഫ്റ്റി തികച്ചയുടന്‍ പുറത്തായി. ചേതശ്വര്‍ പൂജാരയും (40) ക്യാപ്റ്റന്‍ കോഹ്ലിയുമണ് (0) ഇപ്പോള്‍ ക്രീസില്‍. മുരളി വിജയ് ആണ് പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. അഞ്ചു ബൗണ്ടറികളും ഡല്‍ഹിക്കാരന്റെ ബാറ്റില്‍ നിന്നു പിറന്നു. ആദ്യ ഇന്നിങ്്‌സില്‍ 29 റണ്‍സില്‍ പുറത്തായെങ്കിലും ട്രെന്റ് ബോള്‍ട്ടിനെതിരെ തുടര്‍ സിക്‌സറുകള്‍ നേടി ഫോമിലാണെന്ന് തെളിയിച്ചിരുന്നു ഗംഭീര്‍.