ലോകകപ്പ് ആരംഭത്തില്‍ തന്നെ രസം കൊല്ലിയായി മഴ എത്തിയിരുന്നു. ഇന്ത്യ ഉള്‍പ്പെടുന്ന ടീമുകള്‍ക്ക് നഷ്ടപ്പെടുത്തിയത് നിരവധി മത്സരങ്ങളും. ശ്രീലങ്കയുടെ സെമിഫൈനല്‍ സാധ്യതകള്‍ക്ക ഒരു പരിധി വരെ തടസ്സമായി നിന്നതും മഴയായിരുന്നു.

സെമിഫൈനല്‍ മത്സരം കഴിഞ്ഞ ദിവസം മഴമൂലം ഇന്നത്തേക്ക് മാറ്റിയിരിക്കുന്നു. ഇന്ത്യക്ക് ഭീതി നിറക്കുന്ന ഒരു തീരുമാനവും ഇനി മഴമൂലം വരാനില്ല എന്നതാണ് വാസ്തവം. റിസര്‍വ് ദിവസമായ ഇന്നും മഴമൂലം കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യ ഫൈനലില്‍ എത്തും. ഗ്രൂപ്പ് ഘട്ടത്തിലെ നേട്ടമാണ് അതിന് വഴിയൊരുക്കുക. ഇന്ത്യ ഒന്നാമതായാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഫിനിഷ് ചെയ്തിരുന്നത്. മറുവശത്തുള്ള ന്യൂസിലാന്റ് നാലാം സ്ഥാനത്തായിരുന്നു. മഴ കളിക്കാന്‍ തുടങ്ങിയാല്‍ ഫൈനല്‍ പ്രവേശനം എന്ന മോഹം കളി പൂര്‍ത്തിയാകാതെ ന്യൂസിലാന്റ് ഉപേക്ഷിക്കേണ്ടി വരും.