ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 275 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് 326 റണ്‍സിന്റെ ലീഡായി. ഒമ്പതാം വിക്കറ്റില്‍ ഫിലാന്‍ഡറും കേശവ് മഹാരാജും ചേര്‍ന്ന് നേടിയ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പാണ് ദക്ഷിണാഫ്രിക്കയെ വന്‍ നാണക്കേടില്‍ നിന്നും കര കയറ്റിയത്. മഹാരാജ് 72 റണ്‍സെടുത്തു. ഫിലാന്‍ഡര്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ 4 വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ് മൂന്നും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും നേടി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റെടുത്തു.
ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 5 വിക്കറ്റിന് 601 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 402 റണ്‍സ് ആണ് വേണ്ടിയിരുന്നത്.