Connect with us

Cricket

റാഞ്ചിയില്‍ ഇംഗ്ലണ്ടിനെ റാഞ്ചി ഇന്ത്യ; അഞ്ചുവിക്കറ്റ് ജയം, പരമ്പര സ്വന്തം

അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്.

Published

on

സ്പിന്നർമാർ കളം നിറഞ്ഞ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 5 വിക്കറ്റ് ജയവും ഒപ്പം പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അഞ്ചു മത്സര പരമ്പരയിൽ ഇന്ത്യയുടെ മൂന്നാം ജയമാണിത്.

ആദ്യ മത്സരത്തിൽ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. മത്സരത്തിൽ ആകെ വീണ 35ൽ 28 വിക്കറ്റും സ്പിന്നർമാരാണ് വീഴ്ത്തിയത്. സ്കോർ: ഇംഗ്ലണ്ട് – 353 & 145, ഇന്ത്യ – 307 & 5ന് 192. പരമ്പരയിലെ അവസാന മത്സരം മാർച്ച് 7ന് ധരംശാലയിൽ ആരംഭിക്കും.

നാലാം ദിനം വിക്കറ്റ് നഷ്ടം കൂടാതെ 40 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഓപ്പണർ യശസ്വി ജയ്സ്‌വാളിന്റെ വിക്കറ്റാണ് ആദ്യം ‌നഷ്ടമായത്. 37 റൺസെടുത്ത താരം ജോ റൂട്ടിന്റെ പന്തിൽ ജയിംസ് ആൻഡേഴ്സന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ടെസ്റ്റ് കരിയറിലെ 17–ാം അർധ സെഞ്ചറി കണ്ടെത്തിയ നായകൻ രോഹിത് ശർമയെ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റംപിങിലൂടെ പുറത്താക്കി. 81 പന്തിൽ 5 ഫോറും ഒരു സിക്സും ഉൾപ്പെടെ 55 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്.

നാലാമനായിറങ്ങിയ രജത് പാട്ടിദാർ വീണ്ടും നിരാശ സമ്മാനിച്ച് മടങ്ങി. ആറു പന്തു നേരിട്ട താരം റണ്ണൊന്നുമെടുക്കാതെ ഒലി പോപ്പിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ആദ്യ വിക്കറ്റിൽ 84 റൺസ് കണ്ടെത്തിയ ഇന്ത്യ ഇതോടെ 3ന് 100 എന്ന അപകടകരമായ നിലയിലേക്ക് വീണു.
സ്കോർ 120ൽ നിൽക്കേ രവീന്ദ്ര ജഡേജയേയും തൊട്ടടുത്ത പന്തിൽ സർഫറാസ് ഖാനെയും മടക്കി ശുഐബ് ബഷീർ വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. 4 റണ്‍സ് നേടിയ ജഡേജ ജോണി ബെയർസ്റ്റോ പിടിച്ചു പുറത്തായി. കുത്തിത്തിരിഞ്ഞ പന്തിന്റെ ഗതി മനസ്സിലാക്കാതെ ബാറ്റുവച്ച സർഫറാസ് ഒലി പോപ്പിന്റെ കൈകളിലൊതുങ്ങി.

പിന്നീട് ശുഭ്മന്‍ ഗില്ലും ധ്രുവ് ജുറേലും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 72 റൺസ് കൂട്ടിച്ചേർത്തു. ഗിൽ (52*) അർധ സെഞ്ചറി നേടിയപ്പോൾ ജുറേൽ 39 റൺസു സ്വന്തമാക്കി. ഇംഗ്ലണ്ടിനു വേണ്ടി ശുഐബ് ബഷീർ മൂന്നു വിക്കറ്റ് വീഴ്ത്തി. ജോ റൂട്ടും ടോം ഹാർട്‌ലിയും ഓരോ വിക്കറ്റു വീതം നേടി.

കഴിഞ്ഞ ദിവസം വിണ്ടുകീറിയ റാഞ്ചിയിലെ പിച്ചിൽ, കുത്തിത്തിരിയുന്ന പന്തുകളുമായി അശ്വിനും (5 വിക്കറ്റ്) കുൽദീപ് യാദവും (4 വിക്കറ്റ്) ആഞ്ഞടിച്ചപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ബാറ്റിങ് നിര നിലംപൊത്തി. വിക്കറ്റ് കീപ്പർ ധ്രുവ് ജുറൈലിന്റെ പ്രതിരോധ ബാറ്റിങ് മികവിൽ (90) ഒന്നാം ഇന്നിങ്സിൽ 307 റൺസ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 145 റൺസിന് ഓൾഔട്ടാക്കി കളി തിരിച്ചുപിടിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

പ്രഥമ വനിത ബ്ലൈൻഡ് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

ഫൈനലിൽ നേപ്പാളിനെയാണ് തോല്പിച്ചത്

Published

on

കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.

പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.

ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.

Continue Reading

Cricket

രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും

Published

on

മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്‌വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്‌ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്‌ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്‌ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

Continue Reading

Cricket

കൊല്‍ക്കത്തയില്‍ ബുമ്രയുടെ ചരിത്രനേട്ടം: 17 വര്‍ഷത്തിനുശേഷം ആദ്യ ദിനം അഞ്ച് വിക്കറ്റ്

ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ ദിനം ജസ്പ്രീത് ബുമ്ര നേടിയ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടമായി.

Published

on

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ ദിനം ജസ്പ്രീത് ബുമ്ര നേടിയ അഞ്ച് വിക്കറ്റുകള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ നേട്ടമായി. ഇന്ത്യയില്‍ നടക്കുന്ന ഒരു ടെസ്റ്റില്‍ ആദ്യ ദിനം തന്നെ ഒരു പേസര്‍ അഞ്ച് വിക്കറ്റ് നേടുന്നത് 17 വര്‍ഷത്തിനുശേഷമാണ്. അവസാനമായി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്‌ന് 2008 ഏപ്രിലില്‍ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലായിരുന്നു. 2019ല്‍ കൊല്‍ക്കത്തയിലെ ഡേനൈറ്റ് ടെസ്റ്റില്‍ ഇഷാന്ത് ശര്‍മയും ആദ്യ ദിനം തന്നെ അഞ്ച് വിക്കറ്റ് നേടിയിരുന്നെങ്കിലും അത് പിങ്ക് ബോളില്‍ നടന്ന മത്സരമായിരുന്നു. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ മാറ്റ് ഹെന്റിയും അഞ്ച് വിക്കറ്റ് നേടിയെങ്കിലും മഴയെത്തുടര്‍ന്ന് ആദ്യ ദിനം പൂര്‍ണമായി നഷ്ടമായതിനാല്‍ അത് സാങ്കേതികമായി രണ്ടാം ദിനം നേടിയ നേട്ടമായി കണക്കാക്കപ്പെട്ടു. ഇന്ന് നേടിയ അഞ്ച് വിക്കറ്റുകള്‍ ബുമ്രയുടെ ടെസ്റ്റ് കരിയറിലെ 16ാമത്തെ ‘ഫൈവ്‌ഫോര്‍’ആണ്. ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുമ്ര ഇനി നാലുപേരുടെ പിന്നില്‍. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകളിലെ ബൗളര്‍മാരില്‍ അഞ്ച് വിക്കറ്റ് നേടുന്നതില്‍ ബുമ്ര ഇപ്പോള്‍ മൂന്നാം സ്ഥാനത്തും. ദക്ഷിണാഫ്രിക്കക്കെതിരെ ബുമ്ര കളിച്ച 9 ടെസ്റ്റുകളില്‍ ഇത് നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്. 14 ടെസ്റ്റില്‍ അഞ്ച് തവണ ‘ഫൈവ്‌ഫോര്‍’നേടിയിട്ടുള്ള ഡെയ്ല്‍ സ്‌റ്റെയ്‌നും അശ്വിനുമാണ് ബുമ്രയുടെ മുന്നിലുള്ളവര്‍.

Continue Reading

Trending