Connect with us

News

സിംബാബ്വെക്കെതിരെ ഇന്ത്യയ്ക്ക് പത്തുവിക്കറ്റ് വിജയം

പരമ്പരയിലെ രണ്ടാം മത്സരം മറ്റന്നാള്‍ നടക്കും.

Published

on

സിംബാബ്വെക്കെതിരെ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം. 190 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തി.

ഇന്ത്യക്കായി ശിഖര്‍ ധവാന് 81 റണ്‍സും സുബ്മാന്‍ ഗില്‍ 82 റണ്‍സും നേടി.ടോസ് നേടി ഇന്ത്യ സിംബാബ്വെയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 40.3 ഓവറില്‍ 189 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി.

ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്‍പിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം മറ്റന്നാള്‍ നടക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

എല്‍.എസ്.എസ്, യു.എസ്.എസ് ഫലം വൈകുന്നു; മുന്‍ വര്‍ഷങ്ങളിലെ തുക വിതരണവും അവതാളത്തില്‍

Published

on

ചക്കരക്കല്‍: പരീക്ഷ ഭവന്‍ കഴിഞ്ഞ ജൂണില്‍ നടത്തിയ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കോവിഡിന് മുമ്പുള്ള വര്‍ഷങ്ങളില്‍ രണ്ട് മാസത്തിനുള്ളില്‍ ഫലം പ്രഖ്യാപിച്ചിരുന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്‍.എസ്.എസ് പരീക്ഷയും ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് യു.എസ്.എസ് പരീക്ഷയുമാണ് നടത്തുന്നത്. 60 ശതമാനമോ അതിന് മുകളിലോ സ്‌കോര്‍ ലഭിക്കുന്നവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടും. ഉപജില്ലയില്‍ എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ ആര്‍ക്കും നിശ്ചിത സ്‌കോര്‍ ലഭിക്കുന്നില്ലെങ്കില്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ ഓരോ കുട്ടിയെ വീതം സ്‌കോളര്‍ഷിപ്പിന് പരിഗണിക്കും. എല്‍.എസ്.എസ് പരീക്ഷയുടെ മൂല്യനിര്‍ണയം കഴിഞ്ഞിട്ട് രണ്ട് മാസമായി. യു.എസ്.എസ് പരീക്ഷ ഒ.എം.ആര്‍ രീതിയിലായതിനാല്‍ തിരുവനന്തപുരം പരീക്ഷാഭവനിലാണ് മൂല്യനിര്‍ണയം നടത്തിയിരുന്നത്.

സ്‌കോളര്‍ഷിപ്പ് തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്‌കോളര്‍ഷിപ്പില്‍നിന്നാണ് വിതരണം ചെയ്യുന്നത്. അടുത്ത പരീക്ഷക്ക് അപേക്ഷ ക്ഷണിക്കാന്‍ സമയമായിട്ടും ഫലം പ്രഖ്യാപിച്ചിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു. വര്‍ഷംതോറും പരീക്ഷ നടത്തിയിട്ടും എല്‍.എസ്.എസ് അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക സര്‍ക്കാര്‍ കൃത്യമായി നല്‍കുന്നില്ല.

എല്‍.എസ്.എസ് പരീക്ഷയെഴുതി വിജയിച്ച വിദ്യാര്‍ഥികളില്‍ പലര്‍ക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്‌കോളര്‍ഷിപ്പ് തുക ലഭിക്കുന്നില്ലെന്ന പരാതി ഏറെയാണ്. എല്‍.എസ്.എസ് പരീക്ഷ പാസാവുന്ന കുട്ടിക്ക് 1000 രൂപയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്. പരീക്ഷയുടെ കോച്ചിങ്ങിനും മറ്റുമായി ഇതില്‍ കൂടുതല്‍ തുക ചെലവാക്കിയിട്ടും അര്‍ഹതപ്പെട്ട സ്‌കോളര്‍ഷിപ്പ് തുക പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയാണ്.

Continue Reading

india

രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷം: ആര്‍.എസ്.എസ്

ഇന്ത്യയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്തേയ ഹൊസബലെ. രാജ്യത്ത് ദാരിദ്യം രാക്ഷസരൂപം പൂണ്ട് നില്‍ക്കുകയാണെന്നും സ്വദേശി ജാഗരണ്‍ മഞ്ച് സംഘടിപ്പിച്ച വെബിനാറില്‍ ഹൊസബലേ പറഞ്ഞു.

ഇതേ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിപക്ഷം കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനം ശക്തമാക്കുമ്പോഴാണ് ആര്‍എസ്എസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും സമാനരീതിയില്‍ ഒരു ചടങ്ങില്‍ പ്രതികരിച്ചിരുന്നു. രാജ്യത്ത് 20 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നുള്ളത് ദുഖകരമാണ്. ഇതില്ലാതാക്കണം. 23 കോടിയാളുകള്‍ക്ക് ദിവസം 375 രൂപയ്ക്ക് താഴെയാണ് വരുമാനം. നാല് കോടി പേര്‍ക്ക് തൊഴിലില്ല. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.6 ശതമാനമാണെന്നാണ് കണക്കുകളെന്നും ഹൊസബലേ പറഞ്ഞു.

ഒരു ശതമാനമാളുകളുടെ കൈയിലാണ് രാജ്യത്തിന്റെ അഞ്ചിലൊന്ന് വരുമാനം. അതേസമയം രാജ്യത്തെ പകുതി ജനങ്ങളുടെ കൈയില്‍ ആകെ വരുമാനത്തിന്റെ 13 ശതമാനമേയുള്ളൂ. ഇന്ത്യ ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയുള്ള ആറ് രാജ്യങ്ങളില്‍ ഒന്നായി എന്ന കണക്കുകള്‍ പുറത്തുവരുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യം നല്ലതാണോ- ഹൊസബലേ ചോദിച്ചു.

ലോകസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം ശേഷിക്കേ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാറിനെതിരെ ആയുധമാക്കുന്ന പ്രധാന വിഷയങ്ങളാണ് തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തിക അസമത്വവും. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുല്‍ഗാന്ധി ഉന്നയിക്കുന്നതും ഇതേ വിഷയങ്ങളാണ്.

Continue Reading

india

വൃത്തിയുടെ കാര്യത്തില്‍ ഇന്‍ഡോര്‍ തന്നെ മുന്നില്‍; രാജ്യത്ത് ഏറ്റവും ശുചിത്വമുള്ള നഗരമായി ആറാം തവണ

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇന്‍ഡോറിനെ തിരഞ്ഞെടുത്തു.

Published

on

ഇന്‍ഡോര്‍: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇന്‍ഡോറിനെ തിരഞ്ഞെടുത്തു. പ്രതിദിനം 1,900 ടണ്‍ നഗരമാലിന്യം സംസ്‌കരിക്കുകയും അതിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്യുന്നതിലൂടെയാണ് തുടര്‍ച്ചയായ ആറാം തവണയും ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള പുരസ്‌കാരം നല്‍കിയത്.

കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വേയിലാണ് ഇന്‍ഡോറിനെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്തത്. സൂറത്തും നവി മുംബൈയുമാണ് തൊട്ടുപിന്നിലുള്ള നഗരങ്ങള്‍. ഇന്‍ഡോറില്‍ ഒരു ശേഖരണ കേന്ദ്രത്തില്‍ ചപ്പുചവറുകള്‍ ആറ് വിഭാഗങ്ങളായാണ് വേര്‍തിരിക്കുന്നത്. 35 ലക്ഷം ജനസംഖ്യയുള്ള മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമാണ് സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനമായ ഇന്‍ഡോര്‍. പ്രതിദിനം 1,200 ടണ്‍ ഉണങ്ങിയ മാലിന്യവും 700 ടണ്‍ നനഞ്ഞ മാലിന്യവും ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും നഗരത്തില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കാണില്ലെന്നാണ് സര്‍വേ പറയുന്നത്.

850 വാഹനങ്ങളിലായി വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചാണ് സംസ്‌കരണം നടത്തുന്നതെന്ന് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ഐഎംസി) ശുചീകരണ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മഹേഷ് ശര്‍മ പറഞ്ഞു. വാഹനങ്ങളില്‍ വിവിധ തരം മാലിന്യങ്ങള്‍ക്കായി പ്രത്യേക അറകളുണ്ട്. നഗരത്തില്‍ നിന്ന് ശേഖരിക്കുന്ന നനഞ്ഞ മാലിന്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബയോസിഎന്‍ജി പ്ലാന്റാണ് ഐഎംസിയുടെ മാലിന്യ നിര്‍മാര്‍ജന പ്രക്രിയയുടെ ഹൈലൈറ്റ്.

ഈ വര്‍ഷം ഫെബ്രുവരി 19ന് ദേവഗുരാഡിയ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ 150 കോടി വിലമതിക്കുന്ന ഈ 550എംടി പ്രതിദിന ശേഷിയുള്ള പ്ലാന്റ് പ്രധാനമന്ത്രി യാണ് ഉദ്ഘാടനം ചെയ്തത്. ഇതിന് 17,000 മുതല്‍ 18,000 കിലോഗ്രാം വരെ ബയോസിഎ ന്‍ജിയും 10 ടണ്‍ ജൈവവളവും ഉത്പാദിപ്പിക്കാന്‍ കഴിയും. വാണിജ്യ സിഎന്‍ജിയേക്കാള്‍ 5 രൂപ കുറഞ്ഞ ഈ ബയോസിഎന്‍ജിയില്‍ 150 ഓളം സിറ്റി ബസുകള്‍ ഓടുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വിറ്റതില്‍ നിന്ന് 8.5 കോടി രൂപയും ബയോസിഎന്‍ജി പ്ലാന്റിലേക്ക് മാലിന്യം നല്‍കിയതിന് സ്വകാര്യ കമ്പനിയുടെ വാര്‍ഷിക പ്രീമിയമായി 2.52 കോടിയും ഉള്‍പ്പെടെ, കഴിഞ്ഞ വര്‍ഷം മാലിന്യ നിര്‍മാര്‍ജനത്തില്‍ നിന്ന് 14.45 കോടി നേടിയതായാണ് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, മാലിന്യ നിര്‍മാര്‍ജനത്തിലൂടെ 20 കോടി രൂപ സമ്പാദിക്കാനാകുമെന്ന് ശര്‍മ പറഞ്ഞു.

Continue Reading

Trending