ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മേരി കോമിന് സ്വര്‍ണം. കൊറിയയുടെ കിം ഹയാങ് മിയെ പരാജയപ്പെടുത്തിയാണ് മേരി കോം സ്വര്‍ണം ചൂണ്ടിയത്. ഇതു അഞ്ചാം തവണയാണ് 35കാരിയായ മോരി കോം ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്.

ഫൈനലില്‍ കിം ഹയാങ് മിക്കെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ മേരി കോം (5-0)നാണ് ജയിച്ചു കയറിയത്. 2016 റിയോ ഒളിംപിക്‌സില്‍ യോഗ്യത നേടാനാവത്തതോടെ കുറച്ചു കാലം റിങില്‍ നിന്നും മാറി നിന്ന മേരി കോം 48 കിലോ വിഭാഗത്തിലാണ് മത്സരിച്ചത്. ആദ്യമായാണ് മോരി കോം 48 കിലോ വിഭാഗത്തില്‍ ജേതാവാവുന്നത്. 2014 ഏഷ്യന്‍ ഗെയിംസിനു ശേഷം ഒരു ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് വിജയകൊടി പാറിക്കുന്നത്. 2014-ല്‍ 51 കിലോ വിഭാഗത്തിലായിരുന്നു മേരി കോം മത്സരിച്ചിരുന്നത്.
ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍  സ്വര്‍ണ നേടാനായത്തില്‍ സന്തോഷമുണ്ട്. എന്നിലെ ബോക്‌സിങ് അവസാനിച്ച് എന്നു പലരും എഴുതിയപ്പോള്‍ എന്റെ കഴിവിനെ വിശ്വസിച്ചവര്‍ക്കും പിന്തുണ നല്‍കിവര്‍ക്കുമുള്ളതാണ് ഈ വിജയം. കഴിഞ്ഞ കുറേ മാസങ്ങളായി എന്റ ഫിറ്റ്‌സനായി പരിശീലകനും മെഡിക്കല്‍ സ്റ്റാഫും ആഹോരാത്രം കഷ്ടപ്പെടുന്നു അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഇത്. മത്സര ശേഷം മേരി കോം പ്രതികരിച്ചു.

2012 ലണ്ടന്‍ ഒളിംപ്‌സില്‍ ഇന്ത്യക്കായി 60 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയിരുന്നു മോരി കോം.