പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച നടനെയാണ് പ്രധാനമന്ത്രിയാക്കിയത്. മോദിക്ക് പകരം അമിതാഭ് ബച്ചനായിരുന്നു പ്രധാനമന്ത്രിയായി നല്ലതെന്നും പ്രിയങ്ക പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി ഒരു കാര്യങ്ങളും ഇതുവരെ ചെയ്യാന്‍ മോദിക്ക് സാധിച്ചിട്ടില്ല. ജനങ്ങളോട് മറുപടി പറയാന്‍ സാധിക്കാത്തതിനാലാണ് മതവും ജാതിയും തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശിലെ മിര്‍ജാപൂരില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. നാഥൂറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെങ്കില്‍ മഹാത്മാ ഗാന്ധിയെ നമ്മള്‍ എന്ത് വിളിക്കണമെന്ന് ഗോഡ്‌സയെ വീരപുരുഷനായി കാണുന്നവര്‍ വ്യക്തമാക്കണം. പ്രഗ്യാ സിങ് ഠാക്കൂറിന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക.