സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷാ വിഭാഗത്തിലാണ് പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ 19952 ഉദ്യോഗസ്ഥരെ പുതുതായി നിയമിക്കുന്നത്. നിയമനത്തിന്റെ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

18 നും 25 വയസ്സിനുമിടയിലെ പ്രായമുള്ള പത്താം ക്ലാസം വിജയിച്ച ആര്‍ക്കും അപേക്ഷിക്കാം. ശമ്പളം 5200-202000 രൂപയും ഗ്രേഡ് പേയായി 2000രൂപയും ലഭിക്കും. ജനറല്‍ 8901 എസ്.എസി 3317 എസ്.ടി 3363 ഒ.ബി.സി 4371 എന്നിങ്ങനെ ഒഴിവുകള്‍ നിശ്ചയിച്ചിട്ടുണ്ട്. എഴുത്തു പരീക്ഷയുടേയും മെഡിക്കല്‍ കായിക ക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനംം